
റിയാദ്: സൗദിയില്‍ ബന്ധികളാക്കിയ 28 വേലക്കാരികളെ അധികൃതര്‍ രക്ഷപ്പെടുത്തി. മാന്‍പവര്‍ ജനറല്‍ സര്‍വീസ് കമ്പനിയാണ് വിവിധ രാജ്യങ്ങളില്‍ നിന്നുളള വനിതകളെ ബന്ധികളാക്കിയത്. മതിയായ ഭക്ഷണവും ചികിത്സയും നിഷേധിച്ചതായി രക്ഷപ്പെട്ടവര്‍ പരാതിപ്പെട്ടു.

മാന്‍ പവര്‍ ജനറല്‍ സര്‍വീസ് കമ്പനിയുടെ കീഴില്ലുളള രഹസ്യ കേന്ദ്രത്തിലാണ് വനിതാ ജീവനക്കാരെ ബന്ധിയാക്കിയത്. ജോലിയും ശമ്പളവും ഭക്ഷണവുമില്ലാതെ നാലു മാസമായി കഴിഞ്ഞവരെയാണ് മേചിപ്പിച്ചത്. മാനവ, വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലീസും സിവില്‍ ഡിഫന്‍സ് ഭടന്മാരും ഉള്‍പ്പെടെയുളള സംഘം വാതില്‍ കുത്തിതുറന്നാണ് ബന്ധികളായി കഴിഞ്ഞവരെ രക്ഷപ്പെടുത്തിയത്. ഇരുമ്പില്‍ നിര്‍മിച്ച സുരക്ഷാ വാതിലിന് പുറമെ രണ്ട് വാതിലുകള്‍ കടന്നാണ് ഉദ്യോഗസ്ഥര്‍ ബന്ധികളായി കഴിയുന്നവരുടെ അടുത്തെത്തിയത്.

പാസ്പോര്‍ട്ട്, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുത്തതിന് ശേഷമാണ് ഇവരെ മുറിയില്‍ അടച്ചത്. അതുകൊണ്ടുതന്നെ കുടുംബവുമായി ബന്ധപ്പെടാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. മന്ത്രാലയത്തിന്റെ മനുമതിയില്ലാതെയാണ് തൊഴിലാളികളെ കൈമാറുന്ന ജനറല്‍ സര്‍വീസ് സ്ഥാപനം നടത്തിയിരുന്നതെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം വക്താവ് സഅദ് ആലു ഹമാദ് പറഞ്ഞു. മനുഷ്യക്കടത്ത് ഉള്‍പ്പെടെ സംശയിക്കുന്നുണ്ട്. വിശദമായ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






