Sauditimesonline

aquarabia
ഖിദ്ദിയയില്‍ 'അക്വാറേബ്യ': പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാട്ടര്‍ തീം പാര്‍ക്ക്

‘ഇന്ത്യന്‍ ഭരണഘടനയുടെ ഭാവി’ വിജയികളെ പ്രഖ്യാപിച്ചു

റിയാദ്: ഇന്ത്യയുടെ 73മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് കേരള സ്‌റ്റേറ്റ് കമ്മിറ്റി കുട്ടികള്‍ക്കായിസ സംഘടിപ്പിച്ച പ്രസംഗമത്സര വിജയികളെ പ്രഖ്യാപിച്ചു. ‘ഇന്ത്യന്‍ ഭരണഘടനയുടെ ഭാവി’ എന്ന വിഷയത്തിലായിരുന്നു മത്സരം. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സോഷ്യല്‍ ഫോറം നടത്തിയ പൊതുപരിപാടിയിലാണ് വിജിയികളെ പ്രഖ്യാപിച്ചത്.

ഒന്നാം സമ്മാനം ഫാത്തിമ ഫര്‍ഹ നാലകത്ത്, മണ്ണാര്‍ക്കാട് പാലക്കാട് ജില്ല, രണ്ടാം സമ്മാനം ഷന ഫാത്തിമ പാണായി മലപ്പുറം ജില്ല, മൂന്നാം സമ്മാനം അഹ്മദ് ഫായിസ്, മണ്ണാര്‍ക്കാട് പാലക്കാട് ജില്ല. എന്നിവരാണ് സമ്മാനത്തിന് അര്‍ഹരായത്. സമ്മാനങ്ങള്‍ എസ്. ഡി.പി. ഐ മണ്ഡലം നേതൃത്വങ്ങള്‍ മുഖേന സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top