റിയാദ്: ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ വിപണന മേള ‘ഇന്ത്യന്‍ ഉത്സവ്’ കേന്ദ്ര വ്യവസായ, വാണിജ്യ, ടെക്‌റ്റൈല്‍സ് മന്ത്രി പിയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. റിയാദ് മുറബ്ബ അവ്യന്യൂ മാളില്‍ ലുലു ഗ്രൂപ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസുഫലിയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
ഇന്ത്യന്‍ ഉത്പ്പന്നങ്ങളുടെ വിപുലമായ ശേഖരം പ്രദര്‍ശിപ്പിച്ച മേള റിയാദ് മുറബ്ബ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലാണ് ഒരുക്കിയത്. അടുത്ത വര്‍ഷം ഇന്ത്യന്‍ ധാന്യം തിനയുടെ അന്താരാഷ്ട്ര വര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തില്‍ വിവിധ തരം തിനകള്‍ പ്രത്യേകം പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും പ്രൊത്സാഹിപ്പിക്കുന്നതിനുള്ള കാമ്പയിനും മന്ത്രി ഉദ്ഘാടനം ചെയ്തു.
സ്വദേശി യുവാക്കളും യുവതികളും ഉള്‍പ്പെടെയുളള ലുലു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഊഷ്മള വരവേല്പാണ് മന്ത്രിക്ക് ലഭിച്ചത്. ഹൈപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ച മന്ത്രിയെ ഇന്ത്യയുടെ തന് കലകള്‍ അവതരിപ്പിക്കുന്ന പെണ്‍കുട്ടികള്‍ സ്വീകരിച്ചു. പതിനായിരം ഇന്ത്യന്‍ ഭക്ഷ്യോല്‍പന്നള്‍ എന്ന അടിക്കുറിപ്പോടെ ഇന്ത്യ ദി ഫുഡ് ബാസ്‌കറ്റ് ഓഫ് ദ വേള്‍ഡ് എന്ന പ്രദര്‍ശനത്തിന്റെ ചിത്രം മന്ത്രി പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തിരുന്നു.
ഇന്ത്യയില്‍ നിന്നുളള നിരവധി പുതിയ ബ്രാന്‍ഡുകളും സൗന്ദര്യവര്‍ധക വസ്തുക്കളും പഴങ്ങളും പച്ചക്കറികളും വീട്ടുപകരണങ്ങളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. 7500റിലധികം ഉല്‍പന്നങ്ങള്‍ക്ക് പ്രത്യേക പ്രമോഷനും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ-സൗദി സാമ്പത്തിക ലക്ഷ്യങ്ങള്‍, ഉഭയകക്ഷി ഊഷ്മളത എന്നിവയുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് ലുലുവിന്റെ വീക്ഷണമെന്ന് എം.എ യൂസുഫലി പറഞ്ഞു.
ഇന്ത്യയിലെ ലുലുവിന്റെ ഭക്ഷ്യ സ്രോതസ്സുകളും ലോജിസ്റ്റിക് സെന്ററുകളും ഭക്ഷ്യ സംസ്‌കരണ പ്ലാന്റുകളും പ്രയോജനപ്പെടുത്തി ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ മന്ത്രിയുടെ സന്ദര്‍ശന വേളയില്‍ സൗദിയിലെത്തിക്കാന്‍ ഇന്ത്യന്‍ ഉല്‍സവിന് കഴിഞ്ഞതായും ലുലു മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.