റിയാദ്: ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി ‘ഡിസ്‌കവര്‍ ഇന്ത്യ ക്വിസ്സ് നൈറ്റ്-2022 എന്ന പേരില്‍ പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു. വര്‍ത്തമാന രാഷ്ട്രീയ കാലത്ത് പ്രസക്തമായ രാജ്യത്തിന്റെ ചരിത്രം സത്യസന്ധമായി പഠിക്കാനും പരിശോധിക്കാനും പ്രേരിപ്പിക്കുന്നതിനാണ് മത്സരം സംഘടിപ്പിച്ചത്.
അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ നടന്ന മത്‌സരത്തില്‍ നൂറിലധികം ആളുകള്‍ പങ്കെടുത്തു. മാധ്യമ പ്രവര്‍ത്തകന്‍ നസ്‌റുദ്ദീന്‍ വി. ജെ മത്സരം നിയന്ത്രിച്ചു. അബ്ദുല്‍ ബഷീര്‍ കരുനാഗപ്പള്ളി ഒന്നാം സ്ഥാനം നേടി. ഷാഫി മാസ്റ്റര്‍ രണ്ടാം സ്ഥാനവും യൂനസ് മൂന്നാം സ്ഥാനവും നേടി. ഓ.ഐ.സി.സി. ഗ്ലോബല്‍ കമ്മിറ്റി അംഗം നൗഫല്‍ പാലക്കാടന്‍, സണ്‍സിറ്റി ഹൈപ്പര്‍മാര്‍കെറ് മാനേജര്‍ സജീര്‍, ഓ.ഐ.സി.സി. നാഷണല്‍ കമ്മിറ്റി സെക്രട്ടറി സിദ്ദിക്ക് കല്ലുപറമ്പന്‍ എന്നിവര്‍ വിജയികള്‍ക്ക് ക്യാഷ് പ്രൈസും പ്രശംസാ പത്രവും സമ്മാനിച്ചു.
പരിപാടിയില്‍ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അമീര്‍ പട്ടണത്ത് അധ്യക്ഷത വഹിച്ചു. ഓ.ഐ.സി.സി. സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട് മുഹമ്മദലി മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു. ക്വിസ്സ് മാസ്റ്റര്‍ക്കുളള ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ഗ്ലോബല്‍ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം സമ്മാനിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, സലിം കളക്കര, നവാസ് വെള്ളിമാട്കുന്ന്, യഹിയ കൊടുങ്ങലൂര്‍, ഷാഫീഖ് കിനാലൂര്‍, നാദിര്‍ഷ എറണാംകുളം, വിവിധ ജില്ലാ പ്രസിഡന്റുമാരായ ഹര്‍ഷാദ്.എം. ടി., സുരേഷ് ശങ്കര്‍, ഷുക്കൂര്‍ ആലുവ, അജയന്‍ ചെങ്ങന്നൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ ഭാരവാഹികളായ ഷമീര്‍ മാളിയേക്കല്‍, ജംഷാദ് തുവൂര്‍, സൈനുദ്ധീന്‍ വെട്ടത്തൂര്‍, ഭാസ്‌കരന്‍ മഞ്ചേരി, മുത്തു പാണ്ടിക്കാട്, പ്രഭാകരന്‍ ഓളവട്ടൂര്‍, ശിഹാബ് അരിപ്പന്‍, ഷംസു കളക്കര, ഉണ്ണികൃഷ്ണന്‍, ബഷീര്‍ കോട്ടക്കല്‍, നൗഷാദ് വണ്ടൂര്‍, സഹീര്‍ ഇ. പി, റഫീഖ് കുപ്പനത്, അന്‍സാര്‍ നൈതല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അബൂബക്കര്‍ ബ്രഹ്മത്ത് സ്വാഗതവും വിനീഷ് ഒതായി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.