റിയാദ്: തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ നിവാസികളുടെ റിയാദ് കൂട്ടായ്മ കൊടുങ്ങല്ലൂര്‍ എക്‌സ്പാട്രിയേറ്റ് അസോസിയേഷന്‍ (കിയ) ‘മുസരീസ് സ്റ്റാര്‍ നൈറ്റ്-2022’ സെപ്തംബര്‍ 29ന് നടക്കും. വൈകീട്ട് 5 മുതല്‍ അല്‍ ഹയര്‍ അല്‍ ഒവൈദ ഫാമിലെ തുറന്ന വേദിയില്‍ അരങ്ങേറും. കേരളത്തില്‍ നിന്നുളള അഞ്ച് കലാകാരന്‍മാര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പിന്നണി ഗായിക രഞ്ജിനി ജോസ്, ചലചിത്രതാരവും നര്‍ത്തകിയുമായ കൃഷ്ണ പ്രഭ, നാടന്‍ പാട്ടുകളില്‍ ശ്രദ്ധേയയായ പ്രസീത ചാലക്കുടി, മനോജ്, ഗായകന്‍ ശ്യാം എന്നിവര്‍ പങ്കെടുക്കും. റിയാദിലെ ഗായകരും ആഘോഷങ്ങളില്‍ പങ്കാളികളാകും. സാംസ്‌കാരിക സമ്മേളനത്തില്‍ ‘കിയ’ അംഗങ്ങളില്‍ 35 വര്‍ഷം പ്രവാസം പൂര്‍ത്തിയായവരെ ആദരിക്കും.
ചെറികിട സംരംഭങ്ങള്‍ വഴി അംഗങ്ങളുടെ ജോലിസ്ഥിരതയ്ക്കും ക്ഷേമത്തിനും പിന്തുണ നല്‍കും. ഇതിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കാനുളള ശ്രമത്തിലാണ്. നൂറ്റി അറുപതിലധികം അംഗങ്ങളാണ് കൂട്ടായ്മയിലുളളതെന്നും സംഘാടകര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് ബാബു കൊടുങ്ങല്ലൂര്‍, പപ്പെര്‍ ട്രീ റെസ്‌റ്റോറെന്റ് ബ്രാഞ്ച് മാനേജര്‍ ഹാരീസ് തൊടുപുഴ, സെക്രട്ടറി യഹിയ കൊടുങ്ങല്ലൂര്‍, ട്രഷറര്‍ വി എസ് അബ്ദുല്‍ സലാം , മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.