Sauditimesonline

kuriyad
ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണം: ഒഐസിസി

‘ദിശ’ ഓണാഘോഷം

റിയാദ്: സൗദി അറേബ്യയിലെ സാമൂഹ്യ സാംസ്‌കാരിക സംഘടന ദിശ ‘ഓണം ഫെസ്റ്റിവല്‍ 2022’ സംഘടിപ്പിച്ചു. റിയാദ് റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു കേരള തനിമയില്‍ ഓണാഘോഷം.

അത്തപൂക്കളം, ഓണപ്പാട്ട്, തിരുവാതിരകളി, പുലികളി തുടങ്ങി ഗൃഹാതുര സ്മരണ ഉണര്‍ത്തുന്ന കലാ, വിനോദ പരിപാടികള്‍ അരങ്ങേറി. ദിശ പ്രവര്‍ത്തകര്‍ വിഭവ സമൃദമായ ഓണസദ്യയും ഒരുക്കിയിരുന്നു. ആയിരത്തിലധികം പേര്‍ പങ്കെടുത്തു.

സോമശേഖര്‍, ഡോ. ഗോകുലകുമാരി, ഡോ.സുന്ദര്‍, പദ്മിനി യു. നായര്‍, കന്ദസ്വാമി എന്നിവര്‍ ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.പി. ജയകൃഷ്ണന്‍ ഓണസന്ദേശം നല്‍കി. തിരുവാതിരകളിക്ക് പദ്മിനി യു നായരും, പുലികളിക്ക് ഷിംജിത്തും നേതൃത്വം നല്‍കി. നമസ്‌തേ സന്തോഷ്, വിപിന്‍ മേനോന്‍, പ്രജീഷ്, കീര്‍ത്തി രാജന്‍, ഗോപകുമാര്‍, വിനോദ് എന്നിവര്‍ ഓണപ്പാട്ടുകള്‍ ആലപിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top