റിയാദ്: പ്രവാസ ലോകത്തെ പുരോഗമന ചിന്താഗതിക്കാരുടെ കൂട്ടായ്മ കേളി കുടുംബവേദിയുടെ ലോഗോ പ്രകാശനം ചെയ്തു. ഒന്നാം കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ രക്ഷാധികാരി സമിതി സെക്രട്ടറിയും ലോക കേരളസഭാ അംഗവുമായ കെപിഎം സാദിഖ് പ്രകാശനം നിര്‍വഹിച്ചു.
ദമാം നവോദയ കുടുംബവേദി പ്രസിഡന്റും ലോക കേരളസഭ അംഗവുമായ നന്ദിനി മോഹന്‍, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ട്രഷറര്‍ ശ്രീഷ സുകേഷ്, രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍, രക്ഷാധികാരി സമിതി അംഗങ്ങളായ ടി ആര്‍ സുബ്രഹ്മണ്യന്‍, ചന്ദ്രന്‍ തെരുവത്ത്, ഷമീര്‍ കുന്നുമ്മല്‍, പ്രഭാകരന്‍ കണ്ടോന്താര്‍, സുരേന്ദ്രന്‍ കൂട്ടായ്, ജോസഫ് ഷാജി, ഫിറോസ് തയ്യില്‍, കുടുംബവേദി സെക്രട്ടറിയറ്റ് അംഗങ്ങള്‍, കേന്ദ്ര കമ്മറ്റി അംഗങ്ങള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ലോഗോ ഡിസൈന്‍ ചെയ്ത കേളി സൈബര്‍ വിങ് കണ്‍വീനര്‍ സിജിന്‍ കൂവള്ളൂര്‍ ലോഗോയുടെ ഉളളടക്കം വിശദീകരിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.