Sauditimesonline

FORKA PRESS MEET
പ്രാദേശിക രുചിക്കൂട്ടൊരുക്കാന്‍ 'ഫോര്‍ക്ക' ഫുഡ് ഫെസ്റ്റ്

സൗദി ഈവന്റ് ഷോ

റിയാദ്: ദ്വിദിന സൗദി ഈവന്റ് ഷോ റിയാദില്‍ സമാപിച്ചു. രാജ്യത്ത് വരാനിരിക്കുന്ന ഈവന്റുകളുമായി സഹകരിക്കാനും അവസരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നതിനുമാണ് പരിപാടി. ഈവന്റുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന അന്‍പതിലധകം കമ്പനികളാണ് സൗദി ഈവന്റ് ഷോയില്‍ പങ്കെടുത്തത്.

പശ്ചിമേഷ്യയിലെ പ്രധാന കമ്പനികളെല്ലാം പ്രദര്‍ശനത്തില്‍ പങ്കാളികളാണ്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടി നാഷണല്‍ കമ്പനികളാണ് സൗദി വിപണി ലക്ഷ്യമാക്കി പ്രദര്‍ശനത്തിന് എത്തിയവരിലേറെയും. ശീതകാലം ആരംഭിക്കുന്നതോടെ വിനോദ വ്യവസായ മേഖലയില്‍ കൂടുതല്‍ ഈവന്റുകള്‍ സൗദിയുടെ വിവിധ പ്രവിശ്യകളില്‍ അരങ്ങേറും. ഇതിന് മുന്നോടിയായാണ് ഈവന്റ് ഷോ ഒരുക്കിയിട്ടുളളത്.

വേദി, ക്രൗഡ് മാനേജ്‌മെന്റ്, സുരക്ഷാ സംവിധാനം, ഡിജിറ്റല്‍ വാള്‍, ലൈറ്റിംഗ് സിസ്റ്റം, ഈവന്റുകള്‍ക്ക് ആവശ്യമായ സോളാര്‍ എനര്‍ജി, സൗണ്ട് സിസ്റ്റം തുടങ്ങി വിവിധ മേഖലകളില്‍ വൈദഗ്ദ്യം നേടിയ കമ്പനികളാണ് പ്രദര്‍ശന നഗരിയിലുളളത്.

വിവിധ വേദികളിലായി സെമിനാര്‍, പാനല്‍ ഡിസ്‌കഷന്‍, ചോദ്യോത്തര സെഷന്‍ എന്നിവക്കുളള സൗകര്യവും സൗദി ഈവന്റ് ഷോയുടെ ഭാഗമായി നടക്കുന്നുണ്ട്. വിനോദ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ കലാകാരന്‍മാരുടെ ലൈവ് ഷോയും ഉണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top