Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

വ്യോമ ഗതാഗതം: നിയന്ത്രണം ഒഴിവാക്കണമെന്ന് അയാട്ട

റിയാദ്: വിമാനയാത്രക്കുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് വീണ്ടും ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍. ചില രാജ്യങ്ങള്‍ നിയന്ത്രണം ഒഴിവാക്കിയത് അന്താരാഷ്ട്ര ടിക്കറ്റ് വില്‍പന 11 ശതമാനം ഉയരാന്‍ ഇടയാക്കിയെന്നും അയാട്ട വ്യക്തമാക്കി. വിമാനയാത്രക്ക് മുമ്പുള്ള പി.സി.ആര്‍ പരിശോധനയും ക്വാറന്റൈനും ഒഴിവാക്കണമെന്ന് അയാട്ട ആവര്‍ത്തിച്ച് ലോക രാജ്യങ്ങളോട് അവശ്യപ്പെട്ടു.

മികച്ച 50 ട്രാവല്‍ മാര്‍ക്കറ്റുകളില്‍ 13 എണ്ണം ഇപ്പോഴും വാക്‌സിനെടുത്തുവര്‍ക്ക് എളുപ്പം പ്രവേശനം അനുവദിക്കുന്ന തരത്തിലേക്ക് എത്തിയിട്ടില്ല. രോഗവ്യാപനം തടയാന്‍ യാത്രവിലക്കുകള്‍ കാര്യമായ ഗുണം ചെയ്യുന്നില്ല. ഈ സാഹചര്യത്തില്‍ യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം ഒരുക്കണമെന്നാണ് അയാട്ട ആവശ്യപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top