Sauditimesonline

manjery udf riyadh
റിയാദില്‍ മഞ്ചേരി മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

സൗദിയില്‍ നിക്ഷേപ നിയമം വരുന്നു; കരട് തയ്യാറെന്ന് മന്ത്രി

റിയാദ്: സൗദി റെയില്‍വേ ശൃംഖല 14,000 കിലോമീറ്ററാക്കി ഉയര്‍ത്തുമെന്ന് നിക്ഷേപ വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫാലിഹ്. നിക്ഷേപ നിയമം രാജ്യത്തു നടപ്പിലാക്കും. ഇതിനുളള കരട് നിയമം തയ്യാറായി വരുകയാണെന്നും മന്ത്രി പറഞ്ഞു.

വ്യവസായ, വാണിജ്യ മേഖലയില്‍ വന്‍ നിക്ഷേപമാണ് സൗദിയില്‍ നടക്കുന്നത്. കൂടുതല്‍ ദേശീയ, അന്തര്‍ദേശീയ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് രാജ്യത്ത് നിക്ഷേപ നിയമം നടപ്പിലാക്കുമെന്നും മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.

രാജ്യത്ത് നിലവില്‍ 3650 കിലോ മീറ്റര്‍ റെയില്‍വേ ശൃംഖലയാണുളളത്. ഇത് മൂന്നിരട്ടിയായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. റിയാദില്‍ നിന്ന് ജോദാന്‍ അതിര്‍ത്തിവരെ 2750 കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള റെയില്‍ ശൃംഖലയാണ് വിഭാവന ചെയ്തിട്ടുളളത്.

നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് രാജ്യത്തുളളത്. നിക്ഷേപകരുടെ അവകാശങ്ങള്‍ സംരക്ഷിക്കും. ഇതിനായി വാണിജ്യ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ആര്‍ബിട്രേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുളള ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. 44 അന്താരാഷ്ട്ര കമ്പനികളുടെ റീജിയനല്‍ ഹെഡ്ക്വാര്‍ട്ടര്‍ റിയാദില്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കിയതായും മന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top