Sauditimesonline

1 lulu
'ഓണം ഇവിടെയാണ്'; ലുലുവില്‍ ഷെഫ് പിള്ളയുടെ കൈപ്പുണ്യപ്പെരുമ

ഇശലും വയലിനും ശ്രുതിമീട്ടിയ കെഎംസിസി മ്യൂസിക് വൈബ്‌സ്

റിയാദ്: മൈലാഞ്ചിപ്പാട്ടിന്റെ ഈണവും മാപ്പിളപ്പാട്ടിന്റെ താവളും ആസ്വാദക ഹൃദയം കവര്‍ന്ന ഇശല്‍ പെയ്ത്തായിരുന്നു റിയാദ് കെഎംസി സെന്‍ട്രല്‍ കമ്മറ്റി ഒരുക്കിയ മ്യൂസിക് വൈബ്‌സ്. മലയാളം, ഹിന്ദി ഗാനങ്ങളുമായി കണ്ണൂര്‍ ഷരീഫും ഫാസിലാ ബാനുവും വേദി കീഴടക്കി.

വയലിന്‍ ശ്രുതിമീട്ടി മാസ്മരിക വലയം തീര്‍ത്താണ് ലക്ഷ്മി ജയന്‍ വേദിയിലെത്തിയത്. ഇതോടെ ആഘോഷത്തിന്റെ വന്‍ കരഘോഷമാണ് എതിരേറ്റത്. ജനഹൃദയങ്ങളില്‍ പാടിപ്പതിഞ്ഞ ഹിറ്റ് ഗാനങ്ങള്‍ വയലിനില്‍ വായിച്ചപ്പോള്‍ കാണികള്‍ അത് ഏറ്റുപാടി.

മൂന്ന് മാസമായി തുടരുന്ന ഫെസ്റ്റി വിസ്റ്റ ആഘോഷ പരിപാടികളുടെ ഭാഗമായാണ് സംഗീത വിരുന്ന് ഒരുക്കിയത്. സര്‍ഗ പ്രതിഭകളുടെ സ്വരമാധുര്യം മാറ്റുരച്ച സംഗീത വിസ്മയം നെസ്‌റ്റോ ഹൈപ്പര്‍ ഓഡിറ്റോറിയത്തില്‍ തിങ്ങി നിറഞ്ഞ സദസ്സിനെ ഇളക്കിമറിച്ചു.

സാംസ്‌കാരിക സമ്മേളനം അഷ്‌റഫ് വേങ്ങാട്ട്ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. യുപി മുസ്തഫ, കബീര്‍ വൈലത്തൂര്‍, ജലീല്‍ തിരൂര്‍, സിന്‍മാര്‍ അനില്‍കുമാര്‍, നാസര്‍ കാരന്തൂര്‍, അബ്ദുല്ല വല്ലാഞ്ചിറ, അബ്ദുറഹ്മാന്‍ ഫറോഖ്, പിസി മജീദ് കാളമ്പാടി, ഷാഹിദ് മാസ്റ്റര്‍, മുജീബ് ഉപ്പട എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top