
റിയാദ്: ‘അവധിക്കാലം ധാര്‍മ്മിക പഠനത്തോടൊപ്പം’ എന്ന പ്രമേയത്തില്‍ ആര്.ഐ.സി.സി സ്റ്റുഡന്റ്സ് വിംഗ് സംഘടിപ്പിക്കുന്ന ഇഖ്റഅ് മോറല്‍ സ്കൂള്‍ ആഗസ്റ്റ് 5ന്് ആരംഭിക്കും. വെളളി വൈകുന്നേരം നാല് മുതല്‍ ആറ് വരെയാണ് ക്ലാസുകള്‍. ബത്ഹ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കോഴ്സില്‍ പത്ത് വയസ്സ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം.

വിശുദ്ധ ക്വുര്‍ആന്‍, ഹദീസ്, കര്‍മ്മ ശാസ്ത്രം, വിദ്യാഭ്യാസം, കരിയര്‍, വിദ്യാര്‍ത്ഥികളുടെ സാമൂഹിക ഇടപെടലുകള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
‘പ്രിയപ്പെട്ട ഉപ്പയും ഉമ്മയും’ എന്ന വിഷയത്തില്‍ അബ്ദുല്ല അല്‍ ഹികമി മണ്ണാര്‍ക്കാട്, ‘സ്നേഹനിധിയായ അല്ലാഹു’ എന്ന വിഷയത്തില്‍ അബ്ദു റഊഫ് സ്വലാഹി, ‘ജീവിത നിയോഗം’ എന്ന വിഷയത്തില്‍ എഞ്ചിനിയര്‍ ഉമര്‍ ഷരീഫ്, ‘വിദ്യാര്‍ത്ഥികളും സമൂഹവും’ എന്ന വിഷയത്തില്‍ നബീല്‍ പയ്യോളി എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. വിവിധ സെഷനുകളില്‍ എഞ്ചിനിയര്‍ അനീസ് എടവണ്ണ, എഞ്ചിനിയര്‍ മുഫീദ് കണ്ണൂര്‍, അജ്മല്‍ കള്ളിയന്‍, തന്‍സീം കാളികാവ്, എഞ്ചിനീയര്‍ ഷഹജാസ്, എഞ്ചിനീയര്‍ ഷൈജല്‍, ഹുസ്നി പുളിക്കല്‍, ദില്ഫു ചേളാരി സംസാരിക്കും.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






