Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് 'കേളി ജ്വാല' അവാര്‍ഡ്

പ്രവാസി മലയാളി ഫൗണ്ടെഷന്‍ വാര്‍ഷികം ‘സ്‌നേഹോത്സവം’ പോസ്റ്റര്‍ പ്രകാശനം

റിയാദ്: പ്രവാസി മലയാളി ഫൗണ്ടെഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വാര്‍ഷികം ‘സ്‌നേഹോത്സവം-2022’ന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ബത്ഹ റമാദ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി നിര്‍വ്വഹിച്ചു. കേരള പിറവി ദിനാഘോഷത്തിന്റെ സമാപന ചടങ്ങായി നവംബര്‍ 4ന് നടക്കുന്ന കലാ സാംസ്‌കാരിക സദസ്സില്‍ സാംസ്‌കാരിക പ്രവര്‍ത്തകനും ചലച്ചിത്ര പിന്നണി ഗായികയും മുഖ്യ അതിഥികളായിരിക്കും.

പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ വി ജെ നസ്‌റുദ്ദീന്‍, ജലീല്‍ ആലപ്പുഴ, നാദിര്‍ഷ, മുജിബ് ചങ്ങരംകുളം, പ്രവാസി മലയാളി ഫൗണ്ടെഷന്‍ ഭാരവാഹികളായ ഷാജഹാന്‍ ചാവക്കാട്, ജോണ്‍സണ്‍ മാര്‍ക്കോസ്, റസ്സല്‍ കമറുദ്ധിന്‍, ഷരിക്ക് തൈക്കണ്ടി, പ്രെഡിന്‍ അലക്സ്സ്, യാസിര്‍ അലി, ബിനു കെ തോമസ്, സിയാദ് തിരുവനന്തപുരം, ഷമീര്‍ കല്ലിങ്ങല്‍, കെ. ജെ റഷീദ്, റിയാസ് അബ്ദുള്ള, മുജിബ് കായംകുളം, അല്‍ത്താഫ്, മഹേഷ് ജയ്, രാധാകൃഷ്ണന്‍ പാലത്ത്, അലി എ കെ റ്റി, നസീര്‍ തൈക്കണ്ടി, ലത്തീഫ് ശൂരനാട്, സഹീദ് കൊടുവള്ളി എന്നിവര്‍ പങ്കെടുത്തു. വാര്‍ഷികത്തോടാനുബന്ധിച്ചു സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പ്രസംഗം, ചിത്രരചന, ഉപന്യാസം, കവിത എന്നീ മത്സരങ്ങള്‍, രക്തദാന ക്യാമ്പ് എന്നിവ സംഘടിപ്പിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷിബു ഉസ്മാന്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top