Sauditimesonline

VANITHA OICC SAIFUNISA
റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

ജുബൈല്‍ സാഹിത്യോത്സവ്; കിരീടം നേടി ദമ്മാം സോണ്‍

ജുബൈല്‍: ‘മനുഷ്യന്‍ കല സഞ്ചാരം’ എന്ന പ്രമേയത്തില്‍ കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പതിനഞ്ചാമത് സൗദി ഈസ്റ്റ് നാഷനല്‍ പ്രവാസി സാഹിത്യോത്സവ് ജുബൈലില്‍ അരങ്ങേറി. ജനുവരി 9ന് നടന്ന കലയുടെയും സാഹിത്യത്തിന്റെയും മഹാസംഗമത്തില്‍ സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ വിവിധ സോണുകളില്‍ നിന്ന് വിജയികളായ പ്രതിഭകള്‍ അണിനിരന്നു. മത്സരങ്ങളില്‍ മികവുറ്റ പ്രകടനം കാഴ്ചവെച്ച ദമ്മാം സോണ്‍ കലാകിരീടം ചൂടി. ഖോബാര്‍ സോണ്‍ രണ്ടാം സ്ഥാനവും റിയാദ് സിറ്റി സോണ്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍, സെക്കണ്ടറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി 61 ഇനങ്ങളില്‍ നടന്ന മത്സരങ്ങള്‍ പ്രവാസ ലോകത്തെ കലാസാഹിത്യ മികവിന്റെ സാക്ഷ്യപത്രമായി മാറി. ഫാമിലി, യൂനിറ്റ്, സെക്ടര്‍, സോണ്‍ എന്നിങ്ങനെ വിവിധ തലങ്ങളിലെ പ്രാഥമിക മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നാഷനല്‍ തലത്തിലേക്ക് പ്രതിഭകള്‍ എത്തിയത്.

വൈകുന്നേരം നടന്ന പ്രൗഢമായ സാംസ്‌കാരിക സമ്മേളനം ആര്‍.എസ്.സി ഗ്ലോബല്‍ ചെയര്‍മാന്‍ ഫൈസല്‍ ബുഖാരി വാഴയൂര്‍ ഉദ്ഘാടനം ചെയ്തു. സൗദി ഈസ്റ്റ് നാഷനല്‍ ചെയര്‍മാന്‍ ഫറൂഖ് സഖാഫി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അനസ് വിളയൂര്‍ സ്വാഗതമാശംസിച്ചു. റാസ് അംബീഷന്‍ സി.ഇ.ഒ റഹാന്‍ ആലം സിദ്ധീഖി ഗസ്റ്റ് സ്പീച്ചും ആര്‍.എസ്.സി ഗ്ലോബല്‍ സെക്രട്ടറി മന്‍സൂര്‍ ചുണ്ടമ്പറ്റ സന്ദേശ പ്രഭാഷണവും നടത്തി. സമ്മേളനത്തില്‍ വെച്ച് ഗൗസുല്‍ അഅസം ഖാന് ‘നോടെക് എക്‌സലന്‍സ് അവാര്‍ഡ്’ വിതരണം ചെയ്തു. ഒ.ഐ.സി.സി ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് ഇ.കെ. സലിം, ഐ.സി.എഫ് പബ്ലിക്കേഷന്‍ സെക്രട്ടറി സലീം പാലച്ചിറ, ഇന്ത്യന്‍ സ്‌കൂള്‍ മലയാളം വിഭാഗം അധ്യാപകന്‍ എന്‍. സനില്‍ കുമാര്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

വേദിയില്‍ മുഹമ്മദ് കമറാടി (ഇഋഛ ഠഅഏഇ), അബ്ദുല്‍കരിം ഖാസിമി, ഗഇഎ കഇ അംഗം ആസിഫ് കൂടിനബളി, ഉമര്‍ സഖാഫി മൂര്‍ക്കനാട്, മുഹമ്മദ് ശിനോജ് (ഓപ്പറേഷന്‍ മാനേജര്‍ ബദര്‍ മെഡിക്കല്‍ ഗ്രൂപ്പ്), ശരീഫ് മണ്ണൂര്‍, അബ്ദുല്‍ ജബ്ബാര്‍ (ഐ.സി.എഫ് ജുബൈല്‍), ജാബിറലി പത്തനാപുരം, ശിഹാബ് കായംകുളം (ഒ.ഐ.സി.സി), സാബു (സെവന്‍ സ്റ്റാര്‍), അബ്ദുറഹീം മഹഌി, ഡോ. ഫവാസ് എന്നിവര്‍ സംബന്ധിച്ചു. ആര്‍.എസ്.സി സൗദി ഈസ്റ്റ് നാഷനല്‍ സെക്രട്ടറി റഷീദ് വാടാനപ്പള്ളി കൃതജ്ഞത രേഖപ്പെടുത്തി. പ്രവാസികളുടെ കലാപരവും വൈജ്ഞാനികവുമായ ഉന്നമനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച സാഹിത്യോത്സവ് വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top