
റിയാദ്: കടം വാങ്ങിയവര്‍ക്കും കൊടുത്തവര്‍ക്കും ഇടയില്‍ നിന്നവരുടെ മാനസിക സംഘര്‍ഷം പ്രമേയമാക്കിയ ‘കടം’ ഷോട് ഫിലിം പ്രകാശനം ചെയ്തു. അത്തറും ഖുബ്ബൂസും യൂടൂബ് ചാനലില്‍ കടം ഹൃസ്വ ചിത്രത്തിന്റെ പ്രകാശനം ഡോ. ഷിബു മാത്യൂ നിര്‍വഹിച്ചു. സൗദിയിലെ മലയാളികളുടെ പ്രവാസത്തിനിടയിലെ വിവിധ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടം പറയുന്ന കഥ വികസിക്കുന്നത്. പണം കടം വാങ്ങിയ ആള്‍ മടക്കി നല്‍കാന്‍ അവധി ചോദിക്കുന്നു. അവധി കഴിയുന്നതോടെ ഫോണില്‍ പോലും കിട്ടാതായി. ഇതോടെ സുഹൃത്തിന് സഹായം ചെയ്യാന്‍ ഇടനിലക്കാരനായ ഫൈസല്‍ എന്ന ക്യാപാത്രം കടുത്ത ഡിപ്രഷന് ഇരയാകുന്നത് ഉള്‍പ്പെടെ പ്രവാസത്തിലെ യാഥാര്‍ത്ഥ്യങ്ങളാണ് ചിത്രം പങ്കുവെക്കുന്നത്.

മൊബൈല്‍ ഫോണിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. റിയാദ് നഗരവും പരിസരപ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം. പ്രധാനകഥാപാത്രം ഫൈസലിനെ അവതരിപ്പിച്ചത് ഷംനാദ് കരുനാഗപ്പള്ളി ആണ്. റിയാദിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ഷിഹാബ് കൊട്ടുകാട്, മജീദ് ചിങ്ങോലി, നിസാര്‍ പള്ളിക്കശ്ശേരില്, സാദിഖ്, മജീദ് മൈത്രി, സുരേഷ് ശങ്കര്, ജയന്‍ കൊടുങ്ങല്ലൂര്, അബ്ബാസ് വി കെ കെ എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍.
പുതുമുഖങ്ങളെ അണിനിരത്തി മാഗ്‌നം ഓപസ് മീഡിയയുടെ ബാനറില്‍ നിര്‍മിച്ച ചിത്രത്തിന്റെ രചന, സംവിധാനം, നിര്‍മ്മാണം, എഡിറ്റിംഗ് എന്നിവ ഷംനാദ് കരുനാഗപ്പള്ളിയാണ് നിര്‍വഹിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






