Sauditimesonline

nissam
മലയാളി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ റിയാദില്‍ മരിച്ചു

‘കൃപ’ഇഫ്താര്‍ സംഗമവും സ്‌കോളര്‍ഷിപ് വിതരണവും

റിയാദ്: കായംകുളം പ്രവാസി അസോസിഷന്‍ (കൃപ) ഇഫ്താര്‍ സംഗമം നടത്തി. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപും കൈമാറി. മലാസ് പെപ്പെര്‍ ട്രീ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാിെ ചെയര്‍മാന്‍ സത്താര്‍ കായംകുളം ഉദ്ഘാടം ചെയ്തു. പ്രസിഡന്റ് ഷൈജു നമ്പലശേരില്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ ജെ റഷീദില്‍ നിന്ന് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ് ജീവകാരുണ്യ കണ്‍വീനര്‍ കബീര്‍ മജീദ് ഏറ്റുവാങ്ങി.

ശിഹാബ് കൊട്ടുകാട്, വി ജെ നസ്‌റുദ്ദീന്‍, പുഷ്പരാജ്, സുലൈമാന്‍ ഊരകം, മുജീബ് കായംകുളം, ഗഫൂര്‍ കൊയിലാണ്ടി, വിജയന്‍ നെയ്യാറ്റിങ്കര, നാസര്‍ ലെയ്‌സ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പ്രസിഡന്റ് ഷൈജു നമ്പലശേരില്‍ സലിം സഖാഫിക്കു ഉപഹാരം സമ്മാനിച്ചു. ഷബീര്‍ വരിക്കപ്പള്ളി, ഷിബു ഉസ്മാന്‍, അബ്ദുല്‍ വാഹിദ് , സലിം തുണ്ടത്തില്‍, ഷംസുദ്ധീന്‍ ബഷീര്‍, സൈഫ് കായംകുളം, കനി ഹിദായത് , രഞ്ജിത്ത് കണ്ടപ്പുറം സമീര്‍ റോയ്‌ബെക് ഷംസുദീന്‍ വടക്കേതലക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ സൈഫ് കൂട്ടിങ്ങല്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ഇസ്ഹാഖ് ലവ് ഷോര്‍ സ്വാഗതവും അഷ്‌റഫ് തകഴി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top