
റിയാദ്: റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷന്റെ (കെ.ഡി.എം.എഫ് റിയാദ്) നേതൃത്വത്തില്‍
‘ഹിജ്‌റ: ലോക ചരിത്രത്തിന്റെ ഗതി മാറ്റിയ പലായനം’, ‘സമസ്ത: കേരള ചരിത്രത്തിന്റെ ഗതിമാറ്റിയ പിറവി’ എന്നി വിഷയങ്ങളില്‍ ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു. റിയാദിലെ അല്‍ മദീന ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഉസ്താദ് ഷാഫി ഹുദവി ഓമശ്ശേരി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

ഹിജ്‌റ ലോക ചരിത്രത്തെ കീഴ്‌മേല്‍ മറിച്ച സംഭവമാണെന്നും മുഹാജിറുകള്‍ കാണിച്ച ത്യാഗവും അന്‍സാറുകള്‍ കാണിച്ച സാഹോദര്യവും ഇന്നത്തെ മുസ്ലിം സമൂഹം പിന്തുടരേണ്ട മാതൃകയായിരുന്നു എന്നതും ചര്‍ച്ചയില്‍ ശ്രദ്ധ പിടിച്ചുപറ്റി. വ്യക്തി നിലയിലുള്ള ആത്മ പരിഷ്‌കരണത്തിനും ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശം പ്രചരിപ്പിക്കുന്നതിലുമാണ് ഹിജ്‌റയുടെ പാഠമെന്നും, ഹിജ്‌റ ആത്മീയമായി മുസ്ലിംകള്‍ ആവര്‍ത്തിക്കപ്പെടേണ്ടതാണന്നും ടേബിള്‍ ടോക്ക് ചൂണ്ടിക്കാട്ടി. ശറഫുദ്ധീന്‍ സഹ്‌റ നേത്രത്വം നല്‍കിയ ചര്‍ച്ചയില്‍ അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ കൊടുവള്ളി, ഹസനി, ജാസിര്‍ ഹസനി, ജുനൈദ് യമാനി, സാലിം മാസ്റ്റര്‍ പരപ്പന്‍ പൊയില്‍ എന്നിവര്‍ പങ്കെടുത്തു.

തുടര്‍ന്ന് നടന്ന ‘സമസ്ത: കേരള ചരിത്രത്തിന്റെ ഗതിമാറ്റിയ പിറവി’ എന്ന വിഷയത്തില്‍ ഷാമില്‍ പൂനൂര്‍, കെ.ഡി.എം.എഫ് പ്രസിഡന്റ് ഉസ്താദ് ഷാഫി ഹുദവി ഓമശ്ശേരി എന്നിവര്‍ സംസാരിച്ചു. കേരളത്തില്‍ സമസ്തയുടെ സംഭാവനയും ഉലമാ–ഉമറാ ഐക്യത്തിന്റെ പ്രാധാന്യവും ചര്‍ച്ചയുടെ ഭാഗമായി. സമസ്തയുടെ പണ്ഡിതരെയും നിലപാടിനെയും ശക്തമായി പിന്താങ്ങേണ്ടതിന്റെ ആവശ്യകത ചര്‍ച്ചയില്‍ ഊന്നിപ്പറഞ്ഞു.

പരിപാടിയില്‍ ബഷീര്‍ താമരശ്ശേരി, സൈനുല്‍ ആബിദ് മച്ചക്കുളം, ഹുസൈന്‍ ഹാജി പതിമംഗലം, എന്നിവര്‍ സംബന്ധിച്ചു. സഹീറലി മാവൂര്‍, മുഹമ്മദ് കായണ്ണ, സഫറുള്ള കൊയിലാണ്ടി, ഷമീര്‍ മച്ചക്കുളം, മുനീര്‍ വെള്ളായിക്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഷബീല്‍ പുവാട്ടുപറമ്പ് സ്വാഗതവും സിദ്ദീഖ് ഇടത്തില്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.