
റിയാദ്: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ റിയാദ് (പിപിഎആര്‍) പതിനാലാമത് വാര്‍ഷികം ആഘോഷിച്ചു. പിപിഎര്‍ ആനൂവല്‍ ഫെസ്റ്റ്-2025 എന്ന പേരില്‍ മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷം. പ്രസിഡന്റ് മുഹമ്മദാലി മരോട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനം റിയാദ് ഇന്ത്യന്‍ എംബസ്സി വെല്‍ഫെയര്‍ ഉദ്യോഗസ്ഥന്‍ ഷറഫുദ്ധീന്‍ സഹ്‌റ ഉദ്ഘാടനം ചെയ്തു.

ശിഹാബ് കൊട്ടുകാട്, സിദ്ദിഖ് തുവൂര്‍, ജയന്‍ കൊടുങ്ങല്ലൂര്‍ (മീഡിയ ഫോറം), ഉമര്‍ മുക്കം (ഫോര്‍ക്ക), ഷുക്കൂര്‍ ആലുവ (ഒഐസിസി), സുബാഷ് അമ്പാട്ട് (എറണാകുളം ജില്ലാ അസോസിയേഷന്‍), അമീര്‍ ബീരാന്‍ (കെഎംസിസി), ബിജു ജോസഫ് (റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍), ബിര്‍ലു ബിന്യാമിന്‍ (ഡബ്ലുഎംഎഫ്), ഹരി കായംകുളം (റിയാദ് ടാക്കീസ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുള്ള മികവിന് ഹ്യുമാനിറ്റേറിയന്‍ കണ്‍വീനര്‍ ഉസ്മാന്‍ പരീതിന് പൊന്നാട നല്‍കിയും, ഫോര്‍ക്ക ഫുഡ് ഫെസ്റ്റില്‍ വിജയിച്ച പെരുമ്പാവൂര്‍ ലേഡീസ് ടീമിന് നേതൃത്വം നല്‍കിയ ടീച്ചര്‍മാരായ അസീന മുജീബ്, സുഫൈറ സലാം എന്നിവര്‍ക്ക് പ്രത്യേകം പുരസ്‌കാരങ്ങളും സമ്മാനിച്ചു. മെറിറ്റ് അവാര്‍ഡിന് അര്‍ഹരായ റിയാദിലുള്ള ഹിസാം മുജീബ്, അഹ്‌സാന്‍ അമീര്‍, മുഫീദ മജീദ് എന്നിവര്‍ക്കും പ്രശംസാ ഫലകം സമ്മാനിച്ചു. ജിദ്ദയില്‍ നടന്ന സിബിഎസ്ഇ ക്ലസ്റ്റര്‍ അത്‌ലെറ്റിക് മീറ്റില്‍ പങ്കെടുത്ത സംഘടനയുടെ അംഗങ്ങളുടെ മക്കളായ ക്രിസ്റ്റ ലാലു വര്‍ക്കി, ശിവാനി സുഭാഷ് എന്നിവര്‍ക്ക് പ്രത്യേക സമ്മാനം വിതരണം ചെയ്തു. വിവിധ പ്രോഗ്രാം കണ്‍വീനര്‍മാരായ ഉസ്മാന്‍ പരീത്, അലി വാരിയത്ത്, കുഞ്ഞുമുഹമ്മദ്, ഹാരിസ് മേതല, കരീം കാനാമ്പുറം, സാജു ദേവസ്സി എന്നിവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു.

പ്രോഗ്രാം കണ്‍വീനര്‍ കരീം കാനാമ്പുറത്തിന്റെ നേതൃത്വത്തില്‍ നടന്ന സംഗീത കലാ വിരുന്നില്‍ നാട്ടില്‍ നിന്നുള്ള പ്രശസ്ത ഗായകന്‍ നിസാം അലി നേതൃത്വം നല്‍കി. റിയാദിലെ ഗായകരായ മുത്തലിബ് കാലിക്കറ്റ്, റിസ്‌വാന്‍ ചെന്താര, സലാം പെരുമ്പാവൂര്‍, മാലിനി നായര്‍, ബിനു ശിവദാസന്‍, നൗഫല്‍ കോട്ടയം, ഖലീല്‍ റഹ്മാന്‍, അജിത് കാലിക്കറ്റ്, അക്ഷയ് സുധീര്‍, ജോയ്‌സ് മറിയ, അജ്ഞലി സുധീര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ധന്യ ശരത് (കൈരളി ഡാന്‍സ് അക്കാഡമി), റംഷിദ (ഗോള്‍ഡന്‍ സ്പാരോവ്‌സ് ഡാന്‍സ്) എന്നിവര്‍ ചിട്ടപ്പെടുത്തിയ നൃത്തനൃത്യങ്ങളും അരങ്ങേറി. സംഘടനയുടെ എക്‌സിക്യൂറ്റീവ്‌സ് അവതരിപ്പിച്ച ഒപ്പനയും അരങ്ങേറി.

മീഡിയ കണ്‍വീനര്‍ ഹിലാല്‍ ബാബു സംഘടനയെ കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ഭാരവാഹികളായ നൗഷാദ് പള്ളത്ത്, ജബ്ബാര്‍ കോട്ടപ്പുറം, റിജോ ഡൊമിനിന്‍കോസ്, മുന്‍ പ്രസിഡന്റുമാരായ സലാം മാറമ്പിള്ളി, അലി ആലുവ, സലാം പെരുമ്പാവൂര്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ മുഹമ്മദ് സഹല്‍, തന്‍സില്‍ ജബ്ബാര്‍, അമീര്‍ ബീരാന്‍, ഡൊമിനിക് സാവിയോ, നൗഷാദ് ആലുവ, ഷെമീര്‍ പോഞ്ഞാശ്ശേരി, ലാലു വര്‍ക്കി, സലീം നെസ്റ്റ്, ഷാനവാസ്, ഹാരിസ് മേതല, സിയാവുദീന്‍, ഷാജഹാന്‍, ജോര്‍ജ് ജേക്കബ്, കരീം കാട്ടുകുടി, അബ്ദുല്‍ മജീദ്, മിഥുലാജ്, വിനൂപ്, സ്വാലിഹ് തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.