
റിയാദ്: സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്‍ ലഹരിവിരുദ്ധ പരിപാടിയായ ‘റിസ’യുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധദിനത്തില്‍ പ്രതിജ്ഞാ കാമ്പയിന്‍ സംഘടിപ്പിച്ചു. വിവിധരാജ്യങ്ങളിലെ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേരളം, തമിഴ്‌നാട്, കര്‍ണാടകം, ഒഡീഷ എന്നീസംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി അരലക്ഷത്തിലധികം കുട്ടികളും ആയിരത്തിലധികം അധ്യാപകരും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. മലയാളം, ഇംഗഌഷ്, ഹിന്ദി, മറാഠി, തമിഴ്, അറബിക്, ഉര്‍ദു, കന്നഡ, തെലുങ്ക്, ഒഡീസി, മലായ്. ചൈനീസ് എന്നിങ്ങനെ പന്ത്രണ്ട് ഭാഷകളില്‍ റിസയുടെ പ്രതിജ്ഞ ഏറ്റുചൊല്ലായായിരുന്നു കാമ്പയിന്‍.

സൗദിയില്‍ റിയാദിലെ വിവിധ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ പ്രിന്‍സിപ്പള്‍മാരായ മീരാ റഹ്മാന്‍, (ഐഐഎസ്ആര്‍) മുസ്തഫ (അലിഫ്‌സ്‌കൂള്‍), സംഗീത അനൂപ് (ഡ്യൂണ്‍സ്), ഷബാന പര്‍വീണ്‍ (മോഡേണ്‍ മിഡില്‍ഈസ്റ്റ്), ആസിമസലീം (യാര) ജിദ്ദ, ജുബൈല്‍, ബുറൈദ, ദമ്മാംഎന്നിവിടങ്ങളില്‍ യഥാക്രമം പ്രിന്‍സിപ്പള്‍മാരായ ഇമ്രാന്‍ (ഐഐഎസ് ജെ), നിഷ മധു (ഐഐഎസ് ജുബൈല്‍), ലോറന്‍സ് വര്ഗീസ് (ഐഐഎസ് ബി) നൗഫല്‍ പാലക്കോത്ത് (അല്‍മുന) എന്നിവര്‍ നേതൃത്വം നല്‍കി.

യുഎഈയില്‍ ഷാര്‍ജയിലെ ഇന്ത്യാഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്രിന്‍സിപ്പള്‍ ഡോ. മഞ്ജു റെജി, വൈസ്പ്രിന്‍സിപ്പള്‍ ഷിഫാന മുഹീസ്, ഗള്‍ഫ് ഏഷ്യന്‍ ഇന്ത്യന്‍ സ്‌കൂളില്‍ പ്രിന്‍സി പ്പള്‍ ഡോ. നസ്രീന്‍ ബാനു,വൈസ്പ്രിന്‍സിപ്പള്‍ ജാഫര്‍ ഷെരീഫ് എന്നിവരും, പേസ് ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ പ്രിന്‍സിപ്പള്‍ മുഹ്‌സിന്‍ കട്ടായത്ത്, അജ്മാനിലെ ഡല്‍ഹി െ്രെപവറ്റ് സ്‌കൂളില്‍ പ്രിന്‍സിപ്പള്‍ ഡോ. വിശാല്‍ ഖത്തറിയ എന്നിവരും നേതൃത്വം നല്കി. പേസ് ഗ്രൂപ്പ് സ്‌കൂള്‍ ഓപ്പറേന്‍സ് മാനേജരും റിസാ കോഡിനേറ്ററുമായ അഡ്വ. അസീഫ് മുഹമ്മദ് യു എ ഇയിലെ പരിപാടികള്‍ ഏകോപിപ്പിച്ചു.

കേരളത്തില്‍, കോഴിക്കോട് പന്നിയങ്കര മലബാര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ചെയര്‍മാന്‍ പി കെ മുഹമ്മദ്, പ്രിന്‍സിപ്പള്‍ അബ്ദുല്‍ റഹ്മാന്‍ വൈസ് പ്രിന്‍സിപ്പള്‍ ഹസീന എന്നിവരും തിരുവനന്തപുരം അല്‍റിഫ പബ്ലിക് സ്‌കൂളില്‍ പ്രിന്‍സിപ്പള്‍ ഷിഹാബുദീന്‍, വൈസ് പ്രിന്‍സിപ്പല്‍ ആതിര, മാനേജര്‍ എ അബ്ദുല്‍സലാം എന്നിവരും,മലപ്പുറം മഞ്ചേരി ബെഞ്ച്മാര്‍ക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ എസ് പി അശ്വതി കുന്നോത്ത് മുഖ്യാഅതിഥി യായ ചടങ്ങില്‍ പ്രിന്‍സിപ്പള്‍ ഉണ്ണികൃഷ്ണന്‍, മാനേജിങ് ട്രസ്റ്റി ഉസ്മാന്‍, ഇസ്മായില്‍, സുബാഷ് പുളിക്കല്‍, ധന്യ അരുണ്‍, സുരേഷ് തിരുവാലി എന്നിവര്‍ സംഘടകരായി.

കര്‍ണാടകയില്‍, കല്ലപ്പു സയ്യിദ് മദനി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ബാംഗ്ലൂറിലെ ഗ്രേസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍/കോളേജ്, നന്ദഗുഡി ശ്രീ. ജ്ഞാനജ്യോതി സ്‌കൂള്‍ എന്നിവിടങ്ങളില്‍ യഥാക്രമം പ്രിന്‍സിപ്പള്‍മാരായ നസീമ ബാനു, രേഷ്മ ഖാനം, എ ഡി പവന്‍ കുമാര്‍, കോര്‍ഡിനേറ്റര്‍മാരായ നയന മെഹര്‍, ആര്‍ബിന്‍, കവിത എന്നിവരുടെ നേതൃത്വത്തില്‍ കന്നട ഭാഷയിലും, ഒഡിഷയില്‍, കട്ടക്കിലെ മുഗുരിയ ഗവ. യു പി സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ഡോ. ഒസാമയുടെ നേതൃത്വത്തില്‍ ഒഡീസി ഭാഷയിലും, തമിഴ്‌നാട് തേനിയിലെ തിരവിയം കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ പ്രിന്‍സിപ്പല്‍ ഡോ. ആനന്ദ് ബാബു കോര്‍ഡിനേറ്റര്‍മാരായ ഡോ. ടി. രാജീത, മുത്തുലക്ഷ്മി എന്നിവരുടെ നേതൃത്വത്തില്‍ തമിഴിലും പ്രതിജ്ഞ നടന്നു.

ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ്, പ്രോഗ്രാം കണ്‍സള്‍ട്ടന്റ് ഡോ. എ വി ഭരതന്‍, റിസാ സ്‌കൂള്‍ ആക്ടിവിറ്റി കണ്‍വീനര്‍മാരായ പദ്മിനി. യു. നായര്‍, ഐ ഐ എസ് ആര്‍ പ്രിന്‍സിപ്പാള്‍ മീരാ റഹ്മാന്‍, യു എന്‍. വോളണ്ടിയര്‍ ഡോ. റുക്‌സാന എന്നിവരുടെ നേതൃത്വത്തില്‍ അതാത് പ്രദേശങ്ങളില്‍ നിന്നുമുള്ള റിസാ കോര്‍ഡിനേറ്റര്‍മാര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.