
റിയാദ്: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ റിയാദ് അഡ്മിന്‍ ഓഫീസര്‍, ഫൈനാന്‍സ് ഓഫീസര്‍ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അഡ്മിന്‍ ഓഫീസര്‍ തസ്തികയ്ക്ക് ബിരുദാനന്തര ബിരുദവും പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിചയം, സംഘാടനം, ആശയവിനിമയം, എന്നിവയില്‍ വൈദഗ്ദ്യവും വേണം. ഫൈനാന്‍സ് ഓഫീസര്‍ തസ്തികയിലേയ്ക്ക് ഫൈനാന്‍സ് ആന്റ് അക്കൗണ്ടിംഗില്‍ ബിരുദം (സിഎ, എസിസിഎ, ഐസിഡബഌയുഎ), അല്ലെങ്കില്‍ എംബിഎ ഫൈനാന്‍സ്, കോമേഴ്‌സില്‍ ബിരുദാനന്തര ബിരുദവും പ്രവര്‍ത്തി പരിചയവും എന്നിവ ഉളളവര്‍ക്കും അപേക്ഷിക്കാം.

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ സിവി, യോഗ്യതയും പ്രവര്‍ത്തി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം 2025 ആഗസ്ത് 31ന് മുമ്പ് hr@iisriyadh.com ഇയെിലില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.iisriyadh.com ലഭ്യമാണ്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.