Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്

കേളി ബദിയ ഏരിയ സമ്മേളനം; ലോഗോ പ്രകാശനം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി ബദിയ ഏരിയയുടെ ഏഴാമത് സമ്മേളനം 2025 ഒക്ടോബര്‍ 10 വെള്ളിയാഴ്ച വി. എസ്. അച്ചതാനന്ദന്‍ നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു.
ബദിയയില്‍ വെച്ച് നടന്ന ലോഗോ പ്രകാശന ചടങ്ങില്‍ സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ പ്രസാദ് വഞ്ചിപ്പുര അധ്യക്ഷത വഹിച്ചു. കേളി കേന്ദ്ര കമ്മിറ്റി അംഗം പ്രതീപ് ആറ്റിങ്ങല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കണ്‍വീനര്‍ മുസ്തഫ ഏരിയ സെക്രട്ടറി കിഷോര്‍ ഇ നിസാമിന് കൈമാറികൊണ്ട് ലോഗോ പ്രകാശനം നിര്‍വഹിച്ചു.

കേളി ബദിയ ഏരിയ രക്ഷാധികാരി കണ്‍വീനര്‍ റഫീഖ് പാലത്ത്,ഏരിയാ പ്രസിഡന്റ് അലി. കെ. വി,ഏരിയ രക്ഷാധികാരി സമിതി അംഗം ഷാജി പി.കെ എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ മുസ്തഫ സ്വാഗതവും ഏരിയാ ജോയിന്റ് സെക്രട്ടറി സരസന്‍. വി നന്ദിയും പറഞ്ഞു. ഏരിയാ കമ്മിറ്റി അംഗം ജയന്‍. ആര്‍, ഏരിയാ സാംസ്‌കാരിക സമിതി കണ്‍വീനര്‍ നിസാം പത്തനംതിട്ട, ബദിയ യൂണിറ്റ് സെക്രട്ടറി വിജയന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top