Sauditimesonline

udf audiance
ഭരണമാറ്റത്തിന്റെ കാഹളം പ്രവാസ മണ്ണിലും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

ക്‌ഷേമ ബജറ്റിന് സ്വാഗതം: കേളി

റിയാദ്: പ്രവാസികളുടേതടക്കം കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ക്ഷേമം ലക്ഷ്യമാക്കിയുള്ളതാണ് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റെന്ന് കേളി. കേന്ദ്ര ഗവര്‍മെന്റിന്റെ കേരളത്തോടുള്ള ശത്രുതാപരമായ സമീപനം സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന അവസ്ഥയില്‍ പോലും ജനക്ഷേമപരമായ നിരവധി പദ്ധതികള്‍ ഉള്‍പ്പെടുത്തിയത് ബജറ്റിന്റെ മികവ് വ്യക്തമാക്കുന്നു. കേരളത്തിന്റെ സര്‍വ്വതോന്‍മുഖമായ പുരോഗതിയെ ലക്ഷ്യമിട്ട് ഇത്തരത്തില്‍ ഒരു ബജറ്റ് അവതരിപ്പിച്ച ഇടതു സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായി കേളി സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പ്രവാസി വകുപ്പിന് കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയത് 30 കോടിയായിരുന്നെങ്കില്‍ ഇത്തവണ 90 കോടിയായി വര്‍ധിപ്പിച്ചു. 9 കോടി രൂപ പ്രവാസി ക്ഷേമനിധിക്കും അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ ആകെ 68 കോടി രൂപ പ്രവാസികള്‍ക്ക് ചിലവഴിച്ചപ്പോള്‍ പിണറായി സര്‍ക്കാര്‍ ഇതുവരെ 152 കോടി രൂപ ചിലവഴിച്ചു. ക്ഷേമ പെന്‍ഷനുകള്‍ 1200ല്‍ നിന്നും 1300 ആയി വര്‍ധിപ്പിച്ചു. ഉച്ചക്കഞ്ഞി പാചക തൊഴിലാളികള്‍ക്ക് ദിവസക്കൂലിയില്‍ 50 രൂപ വര്‍ധിപ്പിക്കുകയും ‘ആശാ’ പ്രവര്‍ത്തകരുടെ ഓണറേറിയത്തില്‍ അഞ്ഞൂറ് രൂപ വര്‍ധനവ് വരുത്തുകയും ചെയ്തു. സ്ത്രീകളുടെ ക്ഷേമത്തിനായി എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് സ്ഥാപിക്കും. കാന്‍സര്‍ രോഗത്തിനും, അവയവമാറ്റ ശാസ്ത്രക്രിയകള്‍ക്ക് ശേഷമുള്ള മരുന്നുകള്‍ക്കുമുള്ള വില കുറക്കുന്നതിനുമുളള ബജറ്റ് പ്രഖ്യാപനങ്ങള്‍ കേരളീയ സമൂഹത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ ബജറ്റാണ്. അതീകൊണ്ടുതന്നെ ജബറ്റിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നതായി കേളിയുടെ പ്രസ്താവനയില്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top