Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

നാല് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് സൈനുദ്ദീന്‍ മടങ്ങുന്നു

റിയാദ്: കേളി കലാസാംസ്‌കാരിക വേദി റോദ ഏരിയ കമ്മറ്റി അംഗമായ സൈനുദ്ദീന്‍ 40 വര്‍ഷത്തെ പ്രവാസ ത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്നു. പാലക്കാട് ജില്ലയിലെ പട്ടാമ്പി വല്ലപ്പുഴ സ്വദേശിയാണ്. റിയാദിലെ ‘സാവറി ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് ‘കമ്പനിയിലെ ജീവനക്കാരനാണ്. കേളിയുടെ കേന്ദ്ര കമ്മറ്റി അംഗം, ഏരിയാ സെക്രട്ടറി, ഏരിയാ ട്രഷറര്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്നു.

ഏരിയ തലത്തില്‍ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തില്‍ നഹ്ദ യുണിറ്റ് സെക്രട്ടറി വിനയന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ബിജി തോമസ് സ്വാഗതവും കേന്ദ്ര കമ്മറ്റി അംഗം ഹുസൈന്‍ മണക്കാട്, റോദ ബ്രാഞ്ച് സെക്രട്ടറി സതീഷ് കുമാര്‍ വളവില്‍, ഏരിയാ ട്രഷറര്‍ ഷാജി കെ കെ, ഏരിയാ രക്ഷാധികാരി കമ്മറ്റി അംഗങ്ങള്‍, കൂടാതെ ഏരിയാ കമ്മറ്റി അംഗങ്ങള്‍, ഏരിയയിലെ വിവിധ യൂണിറ്റംഗങ്ങള്‍, നെഹ്ദ യൂണിറ്റിലെ അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു,ഏരിയാ കമ്മറ്റിയുടെയും നഹ്ദ യുണിറ്റ് കമ്മറ്റിയുടെയും ഉപഹാരം സൈനുദ്ദീനു സമ്മാനിച്ചു. യാത്രയയപ്പ് ചടങ്ങിന് സൈനുദ്ദീന്‍ നന്ദിപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top