Sauditimesonline

road network
റിയാദില്‍ റോഡ് നവീകരണം

‘അട്ടിമറിക്കപ്പെടുന്ന ജനാധിപത്യം’: ചരിത്രത്തിന്റെ മുറിവുകളും വര്‍ത്തമാനത്തിന്റെ ഭീഷണികളും ചര്‍ച്ച ചെയ്ത് കേളി

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ‘അട്ടിമറിക്കപ്പെടുന്ന ജനാധിപത്യം’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കേളി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച സെമിനാറില്‍ ഷബി അബ്ദുള്‍ സലാം മോഡറേറ്ററായിരുന്നു. മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ സെക്രട്ടറി ജോമോന്‍ സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യ രാജ്യത്തെ ചരിത്രമാണ് സ്വതന്ത്ര ഇന്ത്യയില്‍ ഗാന്ധിജി കൊല്ലപ്പെട്ട സംഭവമന്നെു ജോമോന്‍ സ്റ്റീഫന്‍ പറഞ്ഞു. 1959ല്‍ കേരളത്തിലെ തിരഞ്ഞെടുത്ത സര്‍ക്കരിനെ പിരിച്ചുവിട്ടു. 1975ല്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 1992ല്‍ ബാബരീ മസ്ജിദ് ധ്വംസനം അരങ്ങേറി. 2002ല്‍ ഗുജറാത്ത് കലാപത്തില്‍ മനുഷ്യജീവന്‍ കത്തിയമര്‍ന്നു. എന്നാല്‍ വര്‍ത്തമാന കാലത്ത് സര്‍ക്കാരുകളെ പണാധിപത്യത്തിലൂടെ അട്ടിമറിക്കുന്ന കാഴ്ചയാണ് നടക്കുന്നത്. ആഗോള തലത്തിലും സ്ഥിതി മറിച്ചല്ല. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തെ സാമ്രാജ്യത്വ ശക്തി 51-ാം സംസ്ഥാനമാക്കുമെന്ന ഭീഷണി അടുത്തിടെ ലോകം കേട്ടു. മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റിനെയും കുടുംബത്തേയും കള്ളക്കേസ് ചുമത്തി രാജ്യത്ത് കടന്നു കയറി കസ്റ്റഡിയിലെടുത്തു. ജനാധിപത്യ അട്ടിമറികളുടെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണിതെന്നും അദ്ദേഹം പറഞ്ഞു.

വിഭവ ചൂഷണ സാധ്യത ഇല്ലാത്തിടത്ത് കോര്‍പ്പറേറ്റ് ശക്തികള്‍ തിരിഞ്ഞു നോക്കാറില്ലെന്നു പ്രബന്ധം അവതരിപ്പിച്ച കേളി സാംസ്‌കാരിക കമ്മറ്റി അംഗം സുധീര്‍ പോരേടം അഭിപ്രായപ്പെട്ടു. തിരഞ്ഞെടുക്ക പെടുന്ന സര്‍ക്കാരുകള്‍ മാത്രമല്ല പൗരന്റെ അവകാശങള്‍ക്കുമേലുള്ള കടന്നു കയറ്റവും, അടിച്ചമര്‍ത്തലുകളും ജനാധിപത്യ അട്ടിമറികളുടെ ഭാഗമാണെന്നു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

കെഎംസിസി പ്രതിനിധി സിദ്ദീഖ് കോങ്ങാട്, കേരള പ്രവാസി കമ്മീഷന്‍ അംഗം എംഎം നയിം, ന്യൂ ഏയ്ജ് പ്രതിനിധി ഷാജഹാന്‍, റിയാദ് മീഡിയ ഫോറം ജനല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, ഒഐസിസി പ്രതിനിധി അബ്ദുള്ള വല്ലാഞ്ചിറ, ഐഎംസിസി പ്രതിനിധി ഹാഷിം, കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിക്ക്, കുടുംബ വേദി സെക്രട്ടറി സീബാ കൂവോട്, എന്‍ആര്‍കെ കണ്‍വീനര്‍ സുരേന്ദ്രന്‍ കൂട്ടായ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി രക്ഷാധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മല്‍ എന്നിവര്‍ വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. സാംസ്‌കാരിക കമ്മറ്റി കണ്‍വീനര്‍ ഷാജി റസാഖ് സ്വാഗതവും കമ്മറ്റി അംഗം നാസര്‍ പട്ടാമ്പി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top