Sauditimesonline

VANITHA OICC SAIFUNISA
റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

കേളി സുലൈ ക്രിക്കറ്റ് ടൂര്‍ണമെന്റ്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി സുലൈ ഏരിയ 9-ാം സമ്മേളനത്തോടനുബന്ധിച്ച് ക്രിക്കറ്റ് നോക്കൗട്ട് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് ആദ്യവാരം സുലൈ എംസിഎ ഗ്രൗണ്ടിലാണ് മത്സരം. പരിപാടിയുടെ നടത്തിപ്പിനായി ഏരിയാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഘാടക സമിതി രൂപീകരിച്ചു.

സമിതിയുടെ കണ്‍വീനറായി ഷറഫ് ബാബ്‌തൈന്‍, ജോയിന്റ് കണ്‍വീനറായി നവാസ് സുലൈ, ചെയര്‍മാനായി ഫൈസല്‍ മാറത്ത്, വൈസ് ചെയര്‍മാനായി ഷമീര്‍ പറമ്പടി എന്നിവരെ തെരഞ്ഞെടുത്തു. സാമ്പത്തിക കണ്‍വീനറായി ജോര്‍ജ് മാറത്ത്, ടെക്‌നിക്കല്‍ കണ്‍വീനറായി റീജേഷ് രയരോത്ത്, ജോയിന്റ് കണ്‍വീനറായി ജുനൈദ് എന്നിവരെയും ചുമതലപ്പെടുത്തി.

എരിയാ പ്രസിഡന്റ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഏരിയാ ആക്ടിംഗ് സെക്രട്ടറി ഗോപിനാഥന്‍ സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും സുലൈ ഏരിയാ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറിയുമായ കാഹിംചേളാരി, കേന്ദ്ര കമ്മറ്റി അംഗം മധു പട്ടാമ്പി, ഏരിയ രക്ഷാധികാരി കമ്മറ്റി അംഗങ്ങള്‍, ഏരിയ കമ്മറ്റി അംഗങ്ങള്‍, വിവിധ യൂണിറ്റിലെ നിരവധി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സുലൈ ഏരിയായുടെ രണ്ടാമത് ക്രിക്കറ്റ് ടൂര്‍ണമെന്റ് ആണിത്. ഏരിയ ആക്ടിംഗ് സെക്രട്ടറി സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ ഷറഫ് ബാബ്‌തൈന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top