
ദമ്മാം: കേരളത്തിലെ തെരഞ്ഞെടുത്ത നൂറിലധികം ഗ്രന്ഥശാലകള്‍ക്ക് സൗജന്യ പുസ്തക കിറ്റ് വിതരണത്തിനൊരുങ്ങി മലബാര്‍ കൗണ്‍സില്‍ ഓഫ് ഹെറിറ്റേജ് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് ദമ്മാം ചാപ്റ്റര്‍. കഥ, കവിത, നോവല്‍, ചരിത്രം തുടങ്ങിയ വിഭാഗത്തില്‍ പെട്ട പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. ഡെസ്റ്റിനി ബുക്‌സ് കോഴിക്കോടുമായി ചേര്‍ന്നാണ് മലബാര്‍ ഹെറിറ്റേജ് സാരഥികള്‍ വൈവിദ്ധ്യമാര്‍ന്ന പദ്ധതി നടപ്പിലാക്കുന്നത്. ആഗസ്റ്റ് ആദ്യവാരം പുസ്തകകിറ്റ് വിതരണം ആരംഭിക്കും. പുസ്തകങ്ങള്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഗ്രന്ഥശാലയെ കുറിച്ചുള്ള ലഘു വിവരണം, അപേക്ഷ, ഫോണ്‍ നമ്പര്‍, വിലാസം എന്നിവ +91 9061996636 നമ്പറില്‍ വാട്‌സ്പ് ചെയ്യുക.

യോഗത്തില്‍ ആലിക്കുട്ടി ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു. ദമ്മാം കേ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സൈനുല്‍ ആബിദ് കുമളി ഉദ്ഘാടനം ചെയ്തു. മാലിക് മഖ്ബൂല്‍ ആലുങ്ങല്‍, അബ്ദുല്‍ മജീദ് കൊടുവള്ളി, ടി.ടി കരീം വേങ്ങര, ഫൈസല്‍ കൊടുമ, ബഷീര്‍ ആലുങ്ങല്‍, ഷബീര്‍ തേഞ്ഞിപ്പലം, അലി ഊരകം, സലാഹുദ്ദീന്‍ വേങ്ങര, സാദിഖ് എറണാംകുളം, അഫ്‌സല്‍ തെക്കേകാട്, കലാം മീഞ്ചന്ത, റഹുഫ് ചാവക്കാട്, മജീദ് കാമ്പ്രന്‍ എന്നിവര്‍ സംസാരിച്ചു. റഹ്മാന്‍ കാരയാട് സ്വാഗതവും ഒ.പി ഹബീബ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





