Sauditimesonline

UDF
സതീശനും കുഞ്ഞാലിക്കുട്ടിയും അഭിസംബോധന ചെയ്യും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

കളംന്തോട് ‘അമ്മ’ സദനത്തിന് കേളിയുടെ കൈത്താങ്ങ്

റിയാദ്: ഹെവന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ കോഴിക്കോട് കളംന്തോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘അമ്മ’ വൃദ്ധസദനത്തിന് കേളി കലാസാംസ്‌കാരിക വേദിയുടെ കൈത്താങ്ങ്. കേളി പതിനൊന്നാം കേന്ദ്ര സമ്മേളനത്തില്‍ തീരുമാനിച്ച ‘ഹൃദയപൂര്‍വ്വം കേളി’ പ്രകാരം കേരളത്തില്‍ ഒരുലക്ഷം പൊതിച്ചോര്‍ വിതരണം ചെയ്യുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അമ്മയിലെ അന്തേവാസികളുടെ 15 ദിവസത്തെ ചിലവുകള്‍ കേളി ഏറ്റെടുക്കുകയായിരുന്നു.

വൃദ്ധ സദനത്തില്‍ ഒരുക്കിയ ചടങ്ങില്‍ സിപിഐഎം കട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറി പ്രവീണിന്റെ സാനിധ്യത്തില്‍ കേളി രക്ഷാധികാരി കമ്മറ്റി അംഗം ഷമീര്‍ കുന്നുമ്മല്‍ അമ്മ മാനേജര്‍ വിജയ് കൃഷ്ണന് ധാരണാപത്രം കൈമാറി.

2016ല്‍ ആരംഭിച്ച അമ്മ വൃദ്ധസദനത്തില്‍ 20 അന്തേവാസികളെ പരിചരിച്ചു വരുന്നു. നിത്യ രോഗികള്‍, പരിചരിക്കാന്‍ ആളില്ലാത്തവര്‍, മാനസിക വില്ലുവിളി നേരിടുന്നവര്‍ തുടങ്ങി നിരാലംബരെ സംരക്ഷിച്ചു പോരുന്ന അമ്മ വൃദ്ധസദനം സുമനസ്സുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top