Sauditimesonline

MAIMOONA AB
അറിവിന്റെ തിരുമുറ്റത്ത് ഇനി മൈമൂന വസന്തം: പുതു ദിശയിലേക്ക് ഐ.ഐ.എസ്.ആര്‍

‘സ്വപ്‌ന ചിറകുകള്‍’ കൈമാറി റാബിയ മടങ്ങി

റിയാദ്: പത്മശ്രീ കെ വി റാബിയയുടെ നിര്യാണത്തില്‍ റിയാദ് ഓ ഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചിച്ചു. സാക്ഷരതാ പ്രസ്ഥാനത്തിന് ചിറകുകള്‍ നല്‍കിയ പോരാളിയായിരുന്നു റാബിയ. പതിനേഴാം വയസ്സില്‍ പോളിയോ രോഗബാധ അവരുടെ കാലുകളെ തളര്‍ത്തിയെങ്കിലും ഒട്ടും തളരാത്ത മനസ്സുമായി സാക്ഷരതാ പ്രവര്‍ത്തനങ്ങളിലും സ്ത്രീ ശാക്തീകരണ രംഗത്തും ഗ്രന്ഥശാല പ്രവര്‍ത്തനങ്ങളിലും സജീവമായി.

‘സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ ഉണ്ട്’ എന്നാണ് അവരുടെ ആത്മകഥയുടെ പേര്. രോഗം തളര്‍ത്തിയ കാലുകളും കരുത്തുറ്റ മനസ്സുമായി വീല്‍ ചെയറിന്റെ സഹായത്തോടെ കര്‍മ രംഗത്ത് സജീവമായി രാജ്യത്തിന്റെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയോളം ഉയര്‍ന്ന റാബിയ വിടര്‍ത്തിയ സ്വപ്‌ന ച്ചിറക്കുകള്‍ തലമുറകള്‍ക്ക് പ്രചോദനമാകുമെന്നും നേതാക്കള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top