Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

എഞ്ചിനീയേഴ്‌സ് ഫോറം റിയാദ് ചാപ്റ്റര്‍

റിയാദ്: മലയാളി എഞ്ചിനീയര്‍മാരുടെ കൂട്ടായ്മ കേരള എഞ്ചിനീയര്‍സ് ഫോറം (കെ ഇ എഫ്) റിയാദ് ചാപ്റ്റര്‍ നിലവില്‍ വന്നു. പ്രഥമ ജനറല്‍ ബോഡി യോഗം നെസ്‌റ്റോ ഓഡിറ്റോറിയത്തില്‍ നടന്നു.

എന്‍ഞ്ചി. മുഹമ്മദ് ഷാഹിദ് കൂട്ടായ്മയുടെ ലക്ഷ്യം വിശദീകരിച്ചു. എന്‍ഞ്ചി. ഷിജു പോള്‍ ലോഗോ പ്രകാശനം ചെയ്തു. ‘സൗദി വിഷന്‍ 2030’ പദ്ധതികളും എഞ്ചിനീയേഴ്‌സിന്റെ തൊഴില്‍ സാധ്യാകളും എന്‍ഞ്ചി. അബ്ദുല്‍ നിസാര്‍ വിഷയം അവതരിപ്പിച്ചു.

മുഹമ്മദ്ദ് നജാഫിന്റെ നിയന്ത്രണത്തില്‍ 25 അംഗ പ്രവര്‍ത്തക സമിതി അംഗങ്ങളെ ജനറല്‍ ബോഡി തെരഞ്ഞെടുത്തു. ഭാരവാഹികളായി എന്‍ഞ്ചി. ഹസീബ് മുഹമ്മദ് (പ്രസിഡന്റ്), എന്‍ഞ്ചി. ആഷിക് പാണ്ടികശാല (വൈ. പ്രസിഡന്റ്), എന്‍ഞ്ചി. നിസാര്‍ ഹുസൈന്‍ (സെക്രട്ടറി), എന്‍ഞ്ചി. അബ്ദുല്‍ അഫില്‍ (ജോ. സെക്രട്ടറി), എന്‍ഞ്ചി. നിഹാദ് അന്‍വര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. എന്‍ജി. ഹസീബ് മുഹമ്മദ് സ്വാഗതവും എന്‍ഞ്ചി. നിസാര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top