റിയാദ്: ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ പിനോയ് ഫെസ്റ്റ് ഫിലിപ്പീന്‍സ് അംബാസഡര്‍ അദ്‌നാന്‍ വില്ലലുന അലന്‍ന്റോ ഉദ്ഘാടനം ചെയ്തു. സൗദിയിലെ ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ഷെഹിം മുഹമ്മദ് ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. റീട്ടെയില്‍ തൊഴില്‍ മേഖലയില്‍ ഫിലിപ്പിനോ പൗരന്മാര്‍ക്ക് ഏറ്റവും കൂടുതല്‍ ജോലി നല്‍കുന്ന സ്ഥാപനമാണ് ലുലു ഗ്രൂപ്പെന്ന് അംബാസഡര്‍ പറഞ്ഞു. ഫിലിപ്പീന്‍സ് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായാണ് പിനോയ് ഫെസ്റ്റ്്.
മാമ സീറ്റാ ഉള്‍പ്പെടെ മികച്ച ബ്രാന്റുകള്‍, വിവിധ ഫുഡ് ഉത്പ്പന്നങ്ങള്‍ എന്നിവയുടെ വിവിധ ശ്രേണിയില്‍ വിപുലമായ ശ്രേണിയിലുളള ഉത്പ്പന്നങ്ങള്‍, ഗുണനിലവാരമുള്ള കാര്‍ഷികോല്‍പ്പന്നങ്ങള്‍, ഫിലിപ്പിനോ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ എന്നിവ ലുലു ഗ്രൂപ്പിന്റ ഫിലിപ്പീന്‍സിലെ സോഴ്‌സിംഗ് കേന്ദ്രം വഴിയാണ് ലുലു സ്‌റ്റോറുകളില്‍ എത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച വിലക്ക് ഉത്പ്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കാന്‍ കഴിയും. ഫിലിപ്പീന്‍സില്‍ നിന്ന് ആകര്‍ഷകമായ വിലയില്‍ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍എത്തിക്കാന്‍ ലുലു ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ടെന്ന് ഷെഹിം മുഹമ്മദ് പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.