റിയാദ്: എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനം വിപുലമായ പരിപാടികളോടെ റിയാദ് ഇന്ത്യന്‍ എംബസി ആഘോഷിച്ചു. വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരും സൗദി പൗര പ്രമുഖരും ഇന്ത്യന്‍ പ്രവാസി സമൂഹവും പരിപാടിയില്‍ പങ്കെടുത്തു. 75-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവം ആഘോഷ വേളയിലാണ് ഈ വര്‍ഷത്തെ യോഗാ ദിനാചരണം.
ആഘോഷത്തിന്റെ ഭാഗമായി കിഴക്ക് നിന്ന് പടിഞ്ഞാറോട്ടുള്ള സൂര്യന്റെ ചലനത്തെ ഏകോപിപ്പിച്ച് 75 രാജ്യങ്ങളിലെ യോഗ ആഘോഷങ്ങള്‍ ദൂ രദര്‍ശന്റെ സംപ്രേക്ഷണത്തില്‍ റിയാദ് എംബസിയിലെ യോഗ പ്രദര്‍ശനവും ഉള്‍പ്പെടുത്തിയിരുന്നു.
ആരോഗ്യ രംഗത്ത് ഇന്ത്യ-സൗദി ഉഭയകക്ഷി പങ്കാളിത്തം വര്‍ദ്ധിച്ചുവരുകയാണെന്ന് പരിപാടിയില്‍ സംസാരിച്ച ചാര്‍ജ് ഡി അഫയേഴ്‌സ് എന്‍ രാം പ്രസാദ് പറഞ്ഞു. യോഗ കായിക വിനോദമായി സൗദിയില്‍ പഠിപ്പിക്കുന്നതിന് അംഗീകാരം നേടിയിട്ടുണ്ട്. യോഗ സഹകരണം വര്‍ധിപ്പിക്കുന്നതിന് ഇന്ത്യ ധാരണാപത്രം ഒപ്പുവെക്കുന്ന ഗള്‍ഫ് മേഖലയിലെ ആദ്യ രാജ്യമാണ് സൗദി അറേബ്യ എന്നും അദ്ദേഹം പറഞ്ഞു.
സൗദി യോഗ കമ്മറ്റി അധ്യക്ഷ പദ്മശ്രീ നൗഫ് അല്‍ മര്‍വായ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സൗദി അറേബ്യയില്‍ ആരോഗ്യം സംരക്ഷിക്കുന്നതിന് യോഗ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. യോഗ ദിനചര്യയുടെ ഭാഗമാക്കണം. ആരോഗ്യ സംരക്ഷണത്തില്‍ അനുഭവപ്പെട്ട നേട്ടവും അവര്‍ വിശദീകരിച്ചു. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ യോഗ നൃത്തവും അരങ്ങേറി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.