Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

ഈദ് ആഘോഷമാക്കാന്‍ സിറ്റി ഫ്‌ളവര്‍: 50 റിയാല്‍ ഗിഫ്റ്റ് കൂപ്പണ്‍ സമ്മാനം

റിയാദ്: മഹാ ത്യാഗത്തിന്റെ ഓര്‍മപ്പെരുന്നാളിനുളള ഒരുക്കത്തിലാണ് ലോകം. ദൈവത്തിന്റെ വിളിക്ക് ഉത്തരമേകി വിശുദ്ധ മക്കയില്‍ അഷ്ട ദിക്കുകളില്‍ നിന്നുളള വിശ്വാസികള്‍ എത്തിത്തുടങ്ങി. അറഫയില്‍ സംഗമിക്കുന്ന വിശ്വാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിശ്വാസികള്‍ വ്രതം അനുഷ്ടിക്കും. അടുത്ത ദിവസമാണ് ഈദുല്‍ അളുഹ അഥവ ബലിപ്പെരുന്നാള്‍.

ബലിപ്പെരുന്നാള്‍ ആഘോഷമാക്കാന്‍ സെലിബ്രേറ്റ് ഈദ് വിത് സിറ്റി ഫ്‌ളവര്‍ പ്രത്യേക പ്രമോഷന്‍ പ്രഖ്യാപിച്ചു. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും വിപുലമായ ശ്രേണിയിലുളള ഉത്പ്പന്നങ്ങളാണ് പ്രമോഷന്റെ ഭാഗമായി ഒരുക്കിയിട്ടുളളത്. ഗാര്‍മെന്റ്‌സ് (മെന്റ്‌സ്, ലേഡീസ്, കിഡ്‌സ്), ഫുഡ്‌വെയര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് 150 റിയാലിന് പര്‍ചേസ് ചെയ്യുന്നവര്‍ക്ക് 50 റിയാലിന്റെ സൗജന്യ പര്‍ചേസ് കൂപ്പണ്‍ സമ്മാനം ലഭിക്കും. ജൂണ്‍ 22 മുതല്‍ ജൂലൈ 8 വരെ പര്‍ചേസ് ചെയ്യുന്നവര്‍ക്കാണ് ഗിഫ്റ്റ് കൂപ്പണ്‍. ഇത് ഉപയോഗിച്ച് ജൂലൈ 11 വരെ ഗാര്‍മെന്റ്‌സ്, ഫുഡ്‌വെയര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് ഉത്പ്പന്നങ്ങള്‍ വാങ്ങാന്‍ കഴിയും.

ഇതിന് പുറമെ നിരവധി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ട്രാവല്‍ ബാഗുകള്‍, ടോളി ബാഗുകള്‍ തുടങ്ങി ട്രാവല്‍ ഉത്പ്പന്നങ്ങള്‍ക്ക് വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയാണ് പ്രൊമോഷന്‍ കാലയളവില്‍ ലഭ്യമാക്കിയിട്ടുളളത്. ഇലക്‌ട്രോണിക്‌സ് ഉത്പ്പന്നങ്ങളിലും വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. സിറ്റി ഫ്‌ളവര്‍ ലോയല്‍റ്റി മൊബൈല്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുത്ത ഉത്പ്പന്നങ്ങള്‍ അതിശയിപ്പിക്കുന്ന വിലക്കിഴിവില്‍ പര്‍ചേസ് ചെയ്യാനുളള അവസരവും ഉണ്ടെന്നും സിറ്റി ഫ്‌ളവര്‍ മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top