Sauditimesonline

3 GREENGEN
പ്രകൃതി സംരക്ഷണം യുവത്വത്തിന്റെ ഉത്തരവാദിത്തം: ഫോക്കസ് സെമിനാര്‍

സൗദിയില്‍ കൂടുതല്‍ തൊഴില്‍ മേഖലശളില്‍ സ്വദേശിവത്ക്കരണം

റിയാദ്: സൗദി അറേബ്യയില്‍ ആറ് തൊഴില്‍ മേഖലയില്‍ കൂടി സ്വദേശിവത്ക്കരണം നടപ്പിലാക്കുമെന്ന് മാനവ വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രി അഹമദ് അല്‍ റാജ്ഹി. ഏവിയേഷന്‍, ഒപ്ടിക്കല്‍സ്, വാഹന പരിശോധന, തപാല്‍ ഔട്‌ലെറ്റുകള്‍, പാര്‍സല്‍ ഗതാഗതം, ഉപഭോക്തൃ സേവനം, എക്കണോമിക് സോണുകളിലെ ഷോപ്പുകള്‍ എന്നിവിടങ്ങളിലാണ് സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നത്. പുതിയ തൊഴില്‍ മേഖലയിലെ സ്വദേശിവത്ക്കരണം 33,000 സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കഴിയും എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രാദേശിക തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും മികച്ച നിലവാരം ഉറപ്പുവരുത്താനും പദ്ധതി സഹായിക്കും.

ഏവിയേഷന്‍ സെക്ടറില്‍ ആദ്യ ഘട്ടം 2023 മാര്‍ച്ച് 15ന് ആരംഭിക്കും. കോ പൈലറ്റ്, എയര്‍ കണ്‍ട്രോളര്‍, എയര്‍ റിലേ എന്നീ തസ്തികകളില്‍ 100 ശതമാനം സ്വദേശിവത്ക്കരിക്കും. എയര്‍ ട്രാന്‍സ്‌പോര്‍ട്ട് പൈലറ്റ്, ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് വിഭാഗത്ത വിഭാഗത്തില്‍ 60 ശതമാനമാണ് സ്വദേശിവത്ക്കരണം. രണ്ടാം ഘട്ടം 2024 മാര്‍ച്ച് 4ന് ആരംഭിക്കും.

നാലില്‍ കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന ഒപ്റ്റിക് സ്ഥാപനങ്ങളില്‍ 2023 മാര്‍ച്ച് 18 മുതല്‍ 50 ശതമാനം സ്വദേശിവത്ക്കരിക്കും. ജീവനക്കാര്‍ സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത് സ്‌പെഷ്യാലിറ്റീസില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. അടിസ്ഥാന ശമ്പളം 5500 റിയാല്‍ നല്‍കണമെന്നും വ്യവസ്ഥയുണ്ട്. വാഹന പരിശോധനാ കേന്ദ്രങ്ങളില്‍ രണ്ടു ഘട്ടങ്ങളിലായി സമ്പൂര്‍ണ സ്വദേശിവത്ക്കരണമാണ് ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top