
റിയാദ്: കിംങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആസ്പത്രി ആന്റ് റിസര്‍ച്ച് സെന്ററില്‍ വിവിധ സ്‌പെഷ്യലൈസേഷനുകളില്‍ 379 ഡോക്ടര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി. സൗദി ബോര്‍ഡ്, ഫെലോഷിപ്പ് പ്രോഗ്രാമുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാരുടെ ബിരുദദാന ചടങ്ങ് റിയാദ് അല്‍ ഫൈസല്‍ സര്‍വകലാശാലയിലെ പ്രിന്‍സസ് ഹയ ബിന്‍ത് തുര്‍ക്കി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.

ആസ്പത്രി സി.ഇ.ഒ ഡോ. മാജിദ് ബിന്‍ ഇബ്രാഹിം അല്‍ ഫയ്യാദ് മുഖ്യാതിഥിയായിരുന്നു. 233 ഫെലോഷിപ്പ് ട്രെയിനികള്‍, 124 റെസിഡന്റ് ഫിസിഷ്യന്‍മാര്‍, 22 ക്ലിനിക്കല്‍ ഡിപ്ലോമകള്‍ എന്നഷിവ പൂര്‍ത്തിയാക്കിയവര്‍ക്ക് ബിരുദം സമ്മാനിച്ചു. സൗദി വിഷന്‍ 2030ന്റെ ഭാഗമായി ആരോഗ്യ മേഖലയിലെ പരിവര്‍ത്തന പദ്ധതിയ്ക്കു കരുത്തു പകരുന്നതാണ് പുതിയ ഡോക്ടര്‍മാരുടെ നേട്ടം. ആഗോള നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങള്‍ക്കും പ്രതിരോധ ചികിത്സയ്ക്കും മുന്‍ഗണന നല്‍കുന്ന മികച്ച ആരോഗ്യ സംവിധാനം രാജ്യത്ത് കെട്ടിപ്പടുക്കുകയാണ് പരിശീലന പരിപാടികളുടെ ലക്ഷ്യം.

പശ്ചിമേഷ്യയിലെ മികച്ച അക്കാദമിക് മെഡിക്കല്‍ സെന്ററുകളില്‍ ഒന്നാണ് കിംങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആസ്പത്രി ആന്റ് റിസര്‍ച്ച് സെന്റര്‍. ഇരുനൂറിലധികം സ്‌പെഷ്യലൈസ്ഡ് കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട പല കോഴ്‌സുകളും പശ്ചിമേഷ്യയില്‍ ഇവിടെ മാത്രമാണ് ലഭ്യം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






