Sauditimesonline

manjery udf riyadh
റിയാദില്‍ മഞ്ചേരി മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

അന്താരാഷ്ട്ര സഹായം; സൗദിക്ക് മൂന്നാം സ്ഥാനം

റിയാദ്: അന്താരാഷ്ട്ര രംഗത്ത് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി അറേബ്യക്ക് മൂന്നാം സ്ഥാനം. അമേരിക്ക, ജര്‍മ്മനി എന്നിവക്ക് പിന്നാലെയാണ് സൗദിക്ക് നേട്ടം. റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിങ് സല്‍മാന്‍ റിലീഫ് സെന്റര്‍ ജനറല്‍ സൂപ്പര്‍വൈസറുമായ ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ റബിയ ആണ് സൗദി കൈവരിച്ച നേട്ടം അറിയിച്ചത്.

യെമനിലേക്ക് സഹായമെത്തിക്കുന്നതില്‍ സൗദിക്ക് ഒന്നാം സ്ഥാനമാണുളളത്. യുണൈറ്റഡ് നേഷന്‍സ് ഫിനാന്‍ഷ്യല്‍ ട്രാക്കിങ് പ്ലാറ്റ്‌ഫോമിന്റെ റിപ്പോര്‍ട്ടിലാണ് രാജ്യത്തിന് നേട്ടം.
കിംങ് സല്‍മാന്‍ റിലീഫ് സെന്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സല്‍മാന്‍ രാജാവും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ്ബ്‌നു സല്‍മാനും മികച്ച പിന്തുണയാണ് നല്‍കുന്നത്. നന്മയും മാനവികതയും ഉയര്‍ത്തിപ്പിടിച്ച് അന്താരാഷ്ട്ര സമൂഹത്തിന് സഹായമെത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top