Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

കേരളത്തിലേക്ക് മടങ്ങാനുളള അവകാശം നിഷേധിക്കരുത്: കെ എം സി സി

റിയാദ്: കൊവിഡ് നിര്‍ണ്ണയിക്കാന്‍ ട്രൂനാറ്റ് ടെസ്റ്റ് സാധ്യമല്ലെന്ന് സൗദി ഔദ്യോഗിമായി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ച സാഹചര്യത്തില്‍ ജൂണ്‍ 24 വരെ നിശ്ചയിച്ചിരിക്കുന്ന സമയപരിധി എടുത്തുകളയണമെന്നു കെഎംസിസി. സൗദിയിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യമായ വിമാനങ്ങള്‍ വന്ദേ ഭാരത് മിഷന്‍, ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് എന്നിവ വഴി സൗകര്യങ്ങള്‍ ഒരുക്കണമെന്നും കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വന്ദേ ഭാരത് ഫ്‌ളൈറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണം. കൂടുതല്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അനുമതിയും നല്‍കണം. സാധ്യമല്ലാത്ത ടെസ്റ്റിന്റെ പേരില്‍ പ്രവാസികളുടെ യാത്ര നിഷേധിക്കരുതെന്നും വര്‍കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് ആവശ്യപ്പെട്ടു.

സൗദിയില്‍ നിന്നു മടങ്ങുന്നവര്‍ എല്ലാവരും രോഗികളല്ല. വിരലിലെണ്ണാവുന്നവര്‍ രോഗികളാകാം. അതിന്റെ പേരില്‍ മറ്റുളളവരുടെ യാത്ര മുടക്കരുത്. യാത്രക്കാരില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗ വാഹകരുണ്ടെങ്കില്‍ യാത്രയിലെ രോഗ വ്യാപനം തടയാന്‍ യാത്രക്കാര്‍ പി പി ഇ കിറ്റ് ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കണം . സൗദിയില്‍ നിന്ന് കഴിഞ്ഞ 18 വരെയെത്തിയ 7190 പ്രവാസികളില്‍ 102 പേര്‍ക്കാണ് രോഗബാധ കണ്ടത്. അടിയന്തിരമായി നാട്ടിലെത്തി ചികിത്സ ലഭിക്കണ്ടവരെയും ഗര്‍ഭിണികളെയും പ്രായാധിക്യമുള്ളവരെയും സൗദിയില്‍ തടയുന്നത് ക്രൂരതയാണ്. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് റാപിഡ് ടെസ്റ്റ് ചെയ്തു വന്നവരില്‍ സൗദിയെക്കാളും ഇരട്ടി ശതമാനം വര്‍ധനയാണ് കണ്ടത്. ആരോഗ്യ മേഖലയിലുളളവര്‍ ചൂണ്ടിക്കാട്ടിയത് പോലെ ഇത്തരം ടെസ്റ്റുകളുടെ റിസള്‍ട്ട് മാനദണ്ഡമാക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. മാനസിക സംഘര്‍ഷത്തില്‍ പെട്ട് നിരവധി മലയാളികളാണ് ഓരോ ദിവസവും മരിക്കുന്നത്. എല്ലാ വാതിലുകളും അടയുന്നുവെന്ന ഭീതിയില്‍ ഒറ്റപെട്ടു കഴിയുന്ന സൗദിയിലെ പ്രവാസികളുടെ മുറവിളി യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കണമെന്നും കെ എം സി സി ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top