
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഘല ലുലു ഹൈപ്പറിന്റെ സൗദിയിലെ ശാഖകളില്‍ മാംഗോ ഫെസ്റ്റിന് തുടക്കം. ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന മേളയില്‍ പ ത്തു രാജ്യങ്ങളില്‍ നിന്നുള്ള അമ്പതില്‍പരം വ്യത്യസ്ത മാമ്പഴങ്ങളാണ് ലുലു ശാഖകളില്‍ ഒരുക്കിയിട്ടുളളത്. ‘ലുലു മാംഗോ വേള്‍ഡ് 2020’ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. സൗദി കാര്‍ഷിക മന്ത്രാലയം ജനറല്‍ മാനേജര്‍ ഇബ്രാഹിം അല്‍ ബിദ, സൗദി ലുലു ഡയറക്ടര്‍ ശഹിം മുഹമ്മദ് എന്നിവരുടെ സാനിധ്യത്തിലായിരുന്നു ഉദ്ഘാടനം.

സൗദിയില്‍ പ്രാദേശികമായി വിളയിക്കുന്ന സിന്നാര, സിദ്ദ പാകിസ്ഥാന്‍, സമക്, ദ്വാര്‍ബലാഡി, സിബാലാഹി, ഗീത്, ബോംബെ, ഗെലന്ത്, ഹിന്ദി, അമേരിക്കന്‍, തായ്‌ലാന്‍ഡ്, ശ്രീലങ്ക, സുഡാന്‍, പച്ച മാമ്പഴം, ഇന്ത്യന്‍ ഇനങ്ങളായ അല്‍ഫോന്‍സോ, ബദാമി, രാജ്പുരി, കേസര്‍, തോട്ടാപുരി, ദാസേരി, നാദന്‍, നീലം മാമ്പഴം, മൂവാണ്ടന്‍, ഹിമാപസന്ത്, മല്ലിക, കിളിചുണ്ടന്‍, മുന്തിരിപ്പഴം, വാഴപൂ, പഞ്ചവര്‍ണം, കോട്ടൂര്‍കോണം ഗ്രീന്‍ മാമ്പഴം എന്നിവയെല്ലാം മേളയില്‍ ലഭ്യമാക്കിയിട്ടുണ്ട്. യെമന്‍, തായ്‌ലന്‍ഡ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള മാമ്പഴങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണുളളത്.
ഇതിനുപുറമെ മാമ്പഴം അടിസ്ഥനമാക്കി തയ്യാറാക്കിയ ജാമുകള്‍, അച്ചാറുകള്‍, പള്‍പ്‌സ്, ചട്ട്‌നി, വിവിധ തരം കേക്കുകള്‍ എന്നിവ മേളയുടെ പ്രത്യേകതയാണ്. മാംഗോ വേള്‍ഡിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ലുലു സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ് പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
