
റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പിന്‍വലിച്ചു. ജൂണ്‍ 21 മുതല്‍ കര്‍ഫ്യൂ നിയമം മക്ക, ജിദ്ദ നഗരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളിലും പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മൂന്നു മാസമായി തുടരുന്ന കര്‍ഫ്യൂ പിന്‍വലിച്ചതോടെ രാജ്യം സാധാരണ നിലയിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. നിലവില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ ആവശ്യ കാര്യങ്ങള്‍ക്കായി വീട് വിടിന് പുറത്തുപോകാന്‍ മാത്രമാണ് അനുമതിയുള്ളത്.
സാമ്പത്തിക, വാണിജ്യ കേന്ദ്രങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ പൂര്‍ണമായി പാലിച്ചു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. പുരുഷന്മാരുടെ ബാര്‍ബര്‍ഷോപ്പുകളും വനിതാ ബ്യൂട്ടി സലൂണുകളും 21 മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടുണ്ടെന്ന് മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു. ഉംറ തീര്‍ത്ഥാടനം, അന്താരാഷ്ട്ര വിമാന സര്‍വീസ് എന്നിവ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത് തുടരും. കര, കടല്‍ അതിര്‍ത്തികള്‍ അടച്ചിടുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൊവിഡ് വൈറസിനെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതിന് ‘തബൗദ്, തവക്കല്‍ന’ എന്നീ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. 50 ല്‍ കൂടുതല്‍ ആളുകളള്‍ പങ്കെടുക്കുന്ന പരിപാടികള്‍ പാടില്ല. പുറത്തിറങ്ങുമ്പോള്‍ ഫെയ്‌സ് മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. പ്രതിരോധ നടപടികള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
