
റിയാദ്: സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി റിസ സംഘടിപ്പിച്ച പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു. ‘പോരാടാം കോവിഡിനൊപ്പം ലഹരിക്കെതിരെയും’ കാമ്പയിന്റെ ഭാഗമായി കേരളത്തിലും മിഡില്‍ ഈസ്റ്റിലുമായി ‘ഒത്തൊരുമിക്കാം ലഹരിക്കെതിരെ’ എന്ന വിഷയത്തിലാണ് പ്രസംഗ മത്സരം സംഘടിപ്പിച്ചത്. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എസ്. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. റിസാ കണ്‍സള്‍ട്ടന്റ് ഡോ എ വി ഭരതന്‍ സുബൈര്‍ കുഞ്ഞു അനുസ്മരണ പ്രഭാഷണം നടത്തി.
മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ 3 കാറ്റഗറികളിലായി നടന്ന മത്സരത്തില്‍ പ്രാഥമിക മത്സരത്തില്‍ വിജയിച്ച 31 പേരാണ് ഫൈനലില്‍ ഇടം നേടിയത്.
കാറ്റഗറി 1 മലയാളം: ഗണേഷ് മാധവ് രാജേഷ് (ഇന്റര്‍നാഷണല്‍ ഇന്ത്യന്‍സ്‌കൂള്‍ ജിദ്ദ ), അഖ്‌സ ജോണ്‍ കോശി (ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദ), മിന്‍ഹ ഹബീബ് (പി കെ എം എം എച്ച് എസ്, പരപ്പനങ്ങാടി) ഇംഗ്ലീഷ്: രൂപശ്രീ ഭാമിതിപതി (അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, റിയാദ്), ഹുദാ ജലീല്‍ (ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍, ജിദ്ദ) അര്‍ണവ് ശ്രേയസ് (ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍, അല്‍ഖോബാര്‍) കാറ്റഗറി 2 മലയാളം: ആന്‍ സൂസന്‍ (സില്‍വര്‍ഹില്‍സ് എച്ച് എസ് എസ് കോഴിക്കോട്), അഞ്ജലി സലീഫ് (ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദ) അബ്ദുല്ല വി, സി (എം ഐ എം എച് എസ് എസ്, പേരോട്). ഇംഗ്ലീഷ് വിഭാഗത്തില്‍ ആഖില്‍ ഫഹീം ഹാഷിം (ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദ), ഫാത്തിമ ഷിറിന്‍ (ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍, റിയാദ്), അല്‍ അലീഷാ നിജാസ് (അല്‍യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, റിയാദ്). കാറ്റഗറി 3 ഇംഗ്ലീഷ്: ഫ്രീസിയ ഹബീബ് (ഗോകുലം മെഡിക്കല്‍ കോളേജ് ,തിരുവനന്തപുരം), ആരതി സലീഫ്, മലീഹ ജാവീദ് (രണ്ടുപേരും സെന്റ് ആല്‍ബെര്‍ട്‌സ് കോളേജ്, എറണാകുളം) എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി. കാറ്റഗറി 3 മലയാളം: സലാഹ് അസ്ലം (എസ് സി എം എസ് എന്‍ജി. കോളേജ്, എറണാകുളം) പ്രസന്റേഷന്‍ യോഗ്യത നേടി.

ഫൈനല്‍ മല്‍സര വിജയികള്‍ക്ക് പ്രശംസാഫലകം, സര്‍ട്ടിഫിക്കറ്റ്, കാറ്റഗറി 12 വിഭാഗത്തിലെ കുട്ടികള്‍ക്കു സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ്, കാറ്റഗറി മുന്നിലെ വിജയികള്‍ക്കു അപ്രീസിയേഷന്‍ പ്രൈസ് എന്നിവ സമ്മാനിക്കും. പ്രീലിമിനറി സ്‌ക്രീനിങ് യോഗ്യത നേടിയവര്‍ക്ക് പാര്‍ട്ടിസിപേഷന്‍ സര്‍ട്ടിഫിക്കേറ്റ് വിതരണം ചെയ്യും.
ക്ഷണിക്കപ്പെട്ട അതിഥികള്‍ പങ്കെടുത്ത സൂം മീറ്റില്‍ റിയാദ് അല്‍യാസ്മിന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. കെ. റഹ്മത്തുള്ള, സൈക്കോളജിസ്‌റ് ഡോ. ശാന്തി രേഖാ റാവു, ഐ ഐ എസ് ഷാര്‍ജാ പ്രിന്‍സിപ്പാള്‍ മഞ്ജു റെജി, ഫൈനല്‍ റൗണ്ട് വിധികര്‍ത്തക്കളായ സനില്‍കുമാര്‍, ഡോ. റോയ് തോമസ്, സുരേഷ് കുമാര്‍, പ്രൊ. ടോമി തോമസ് എന്നിവര്‍ വിജയികളെ അനുമോദിച്ചു. റിസാ സ്‌കൂള്‍ ഹെല്‍ത്ത്ക്ലബ് കോര്‍ഡിനേറ്റര്‍മാരായ ഐ ഐ എസ് ആര്‍ വൈസ് പ്രിന്‍സിപ്പാള്‍ മീരാ റഹ്മാന്‍, പത്മിനി യൂ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
കോര്‍ഡിനേറ്റര്‍ സഫയര്‍ മുഹമ്മദ്, ഈവന്റ് കോര്‍ഡിനേറ്റര്‍ ഷമീര്‍ യൂസുഫ്, പബ്ലി സിറ്റി കോര്‍ഡിനേറ്റര്‍ നിസാര്‍ കല്ലറ, ജാഫര്‍ സാദിഖ് തങ്ങള്‍, അഡ്വ. അനീര്‍ ബാബു, റാഷീദ് ഖാന്‍, ഡോ. രാജു വര്‍ഗീസ്, നൂഹ് പാപ്പിനിശ്ശേരി, ഫര്‍സാന പി കെ, നിഖില സമീര്‍, പി. കെ സലാം കോഴിക്കോട്, മുഹമ്മദ് ഷാജി, സുധീര്‍ ഹംസ, ഐ .ടി ടീം അംഗങ്ങളായ സനൂബ് അഹമ്മദ്, അക്ബര്‍, ജംഷീദ്, മാസ്റ്റര്‍ സെയിന്‍ അബ്ദുല്‍അസീസ് എന്നിവര്‍ നേതൃത്വം നല്‍കി. റിസാ ടോട്ട് ട്രെയിനര്‍ തമ്പി വേലപ്പന്‍ സ്വാഗതവും സ്‌റ്റേറ്റ് കോര്‍ഡി നേറ്റര്‍ കരുണാകരന്‍പിള്ള നന്ദിയും പറഞ്ഞു. ശബ്‌നം ഷമീദ് അവതാരകയായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
