
റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്നു കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കണമെന്ന് സൗദിയിലെ ലോക കേരള സഭാ അംഗം ഇബ്‌റാഹിം സുബ്ഹാന്‍ ആവശ്യപ്പെട്ടു. അപ്രായോഗികമായ നിര്‍ദേശത്തിനെതിരെ പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം തുടരുകയാണ്. ഗള്‍ഫ് പ്രവാസികള്‍ തുല്യതയില്ലാത്ത വെല്ലുവിളികളെയാണ് നേരിടുന്നത്. മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികള്‍ക്കിടയില്‍ സര്‍ക്കാരിന്റെ തീരുമാനം പ്രവാസികളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. ഈ സാഹചര്യത്തില്‍ പ്രവാസി മലയാളികളെ ദുരിതത്തിലേക്ക് തളളിവിടാന്‍ മാത്രമേ സര്‍ക്കാര്‍ തീരുമാനം ഉപകരിക്കുകയുളളൂ. അതുകൊണ്ടുതന്നെ തീരുമാനം പുനപരിശോധിക്കണമെന്ന് റിയാദില്‍ നിന്നുളള ലോക കേരള സഭാ അംഗം ഇബ്‌റാഹിം സുബ്ഹാന്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കുന്നത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയാന്‍ പ്രവാസി സമൂഹത്തിന് അവകാശമുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകനായ നിബു പി വര്‍ഗീസ് പറഞ്ഞു. സൗദിയിലെ ഇടതു അനുകൂല സംഘടനകളിലും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ ഇവര്‍ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറല്ല.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
