Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് 'കേളി ജ്വാല' അവാര്‍ഡ്

സൗദിയില്‍ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് എത്തിക്കും; മുഖ്യമന്ത്രിയുടെ പ്രസ്താവന അജ്ഞത

റിയാദ്: ട്രൂനാറ്റ് പരിശോധന സൗദി അറേബ്യയില്‍ അപ്രായോഗികമാണെന്ന് ആരോഗ്യ വിദഗ്ദര്‍. ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം നേടാത്ത പരിശോധന സൗദിയില്‍ നിയമ ലംഘനമാണ്. അതുകൊണ്ടുതന്നെ ട്രൂനാറ്റ് കിറ്റ് ലഭ്യമാക്കിയാല്‍ പരിശോധന സാധ്യമല്ലെന്നും ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കി.

റാപിഡ്, ട്രൂനാറ്റ് എന്നീ ടെസ്റ്റുകള്‍ ആരോഗ്യ മന്ത്രാലയവും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയും അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ടെസ്റ്റ് കിറ്റ് സൗദിയിലെത്തിച്ചതുകൊണ്ടുമാത്രം പരിശോധന നടത്താന്‍ കഴിയില്ലെന്ന് റിയാദ് കിംഗ് സൗദ് യൂനിവേഴ്‌സിറ്റി എമര്‍ജന്‍സി മെഡിസിന്‍ ഫാകല്‍റ്റി ഡോ. അബ്ദുസലാം ഉമര്‍ പറഞ്ഞു. നിരവധി നടപടിക്രമങ്ങള്‍ക്കും പരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമാണ് ആരോഗ്യ മേഖലയിലെ പുതിയ ഉല്‍പ്പന്നങ്ങള്‍ക്ക് അനുമതി നല്‍കുന്നത്. അംഗീകാരം നല്‍കുന്നതിന് രാജ്യത്തിന്റെ നയങ്ങളും പ്രധാന ഘടകമാണ്. അതുകൊണ്ടുതന്നെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ട്രൂനാറ്റ് ടെസ്റ്റ് സൗദിയില്‍ നടപ്പിലാക്കാന്‍ കഴിയില്ല. ഇപ്പോള്‍ ശ്രമിച്ചാല്‍ അടുത്ത ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കകം സാധ്യമാകും.

അതേസമയം, കേരളത്തിന്റെ ആവശ്യങ്ങളോട് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും അനുകൂലിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ പരിശോധന കിറ്റ് ലഭ്യമാക്കിയാല്‍തന്നെ ഇന്ത്യന്‍ എംബസി സഹകരിക്കാന്‍ കഴിയില്ല. ഓരോ രാജ്യത്തിനും നിയമങ്ങളും ചട്ടങ്ങളും നയങ്ങളുമുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിക്കാതെ മുഖ്യമന്ത്രി നടത്തുന്ന പ്രസ്താവനകള്‍ പ്രവാസി കാര്യ വകുപ്പിന്റെ അജ്ഞതയാണ് വ്യക്തമാക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top