Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

തിരൂരങ്ങാടി സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: കൊവിഡ് ബാധിച്ചു മലയാളി യുവാവ് റിയാദില്‍ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂര്‍ തുറക്കല്‍ റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ കൊടവണ്ടി അബ്ദുല്‍ ജബ്ബാറിന്റെ മകന്‍ കെ മുഫീദ് (29) ആണ് മരിച്ചത്. അല്‍ ദിരീസ് കമ്പനിയില്‍ സോഫ്ട്‌വെയര്‍ എഞ്ചിനീയറായിരുന്നു. സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വിവാഹം കഴിഞ്ഞ് 45 ദിവസത്തിന് ശേഷം ആറുമാസം മുമ്പാണ് റിയാദില്‍ മടങ്ങിയെത്തിയത്. ഭാര്യ ഫാത്തിമ ബിന്‍സിയ. മാതാവ്: സഫിയ, ജാസിം, മുന്ദിര്‍, മുശറഫ്, ജവാദ് എന്നിവര്‍ സേഹാദരങ്ങളാണ്. മികച്ച ഫുട്‌ബോള്‍ കളിക്കാരനായിരുന്ന മുഫീദ് റിയാദ് കേരള ഇലവന്‍ ഫുട്‌ബോര്‍ ക്ലബ് അംഗമായിരുന്നു. മയ്യിത്ത് സംസ്‌കരിക്കുന്നതിനു കെഎംസിസി മലപ്പുറം ജില്ലാ പ്രവര്‍ത്തകരായ സത്താര്‍ താമസരത്ത്, മൊയ്തീന്‍കുട്ടി തെന്നല എന്നിവരുടെ നേതൃത്വത്തില്‍ നിയമ നടപടി പൂര്‍ത്തിയായി വരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top