
റിയാദ്: അന്താരഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ എംബസി ഫോട്ടോഗ്രഫി, പോസ്റ്റര്‍ രചന മത്സരങ്ങള്‍ നടത്തുന്നു. സൗദിയിലെ പ്രകൃതിദൃശ്യം, ശ്രദ്ധേയമായ കെട്ടിട സമുച്ചയം എന്നിവയുടെ പശ്ചാത്തലത്തില്‍ യോഗ ആസനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക രീതിയില്‍ നില്‍ക്കുന്നതായിരിക്കണം ഫോട്ടേഗ്രഫി മത്സരത്തിന് അയക്കുന്ന ചിത്രങ്ങള്‍. യോഗയുടെ വിവിധ ഭാവങ്ങളാണ് പോസ്റ്റര്‍ രചനയുടെ പ്രമേയമായി തെരഞ്ഞെടുക്കേണ്ടത്..
രചനകള്‍ ഫോണ്‍, ഇഖാമ നമ്പര്‍ ഉള്‍പ്പെടെ ജൂണ്‍ 20ന് മുമ്പ് cul.riyadh@mea.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. ഫോട്ടോഷോപ്പില്‍ തയ്യാറാക്കുന്ന രചനകള്‍ പരിഗണിക്കുന്നതല്ല. ഓരോ ഇനത്തിലും മൂന്നീ വിജയികളെ തെരഞ്ഞെടുക്കുമെന്നും എംബസി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
