Sauditimesonline

kmcc mlp
വഖഫ് ഭേദഗതി ഭരണഘടനാ വിരുദ്ധം; സംഘപരിവാറിന്റേത് വിഭജന ആശയം

അന്താരാഷ്ട്ര യോഗാദിനം: സൗദിയില്‍ ത്രിദിന പരിപാടികള്‍

റിയാദ്: അന്താരാഷ്ട്ര യോഗ ദിനത്തോനെുബന്ധിച്ച് റിയാദ് ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ മൂന്ന് ദിവസങ്ങളിലായി വിപുലമായ പരിപാടികള്‍ നടത്തുമെന്ന് സംഘാടകര്‍. ജൂണ്‍ 20നു വൈകുന്നേരം 4ന് കേന്ദ്ര മന്ത്രി ശ്രീപദ് നായിക് വീഡിയോ കോണ്‍ഫെറെന്‍സിലൂടെ പരിപാടി ഉത്ഘാടനം ചെയ്യും. ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസെഫ് സഇീദ് അദ്ധ്യക്ഷത വഹിക്കും. അന്താരാഷ്ട്ര ആയുര്‍വേദ യോഗ വിദഗ്ധനും ആയുര്‍വേദ യോഗ ഗ്രന്ഥകര്‍ത്താവും അമേരിക്കന്‍ വേദിക് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപകനുമായ പദ്മഭൂഷണ്‍ ഡോ. ഡേവിഡ് ഫ്രൊളി മുഖ്യപ്രഭാഷണം നടത്തും. ശ്രീവ്യാസ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഗുരുജി ഡോ. നാഗേന്ദ്രജി അതിഥി ആയിരിക്കും. ഇന്ത്യന്‍ എംബസി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഷൗക്കത് പര്‍വേസ് കൊറോണ പ്രതിരോധ പ്രതിജ്ഞക്ക് നേതൃത്വം നല്‍കും.

21ന് അന്താരാഷ്ട്ര യോഗാദിന പരിപാടികളുടെ ഭാഗമായി ലൈവ് യോഗ പ്രദര്‍ശനംവെബിനാര്‍ സംഘടിപ്പിക്കും. 21ന് വൈകുന്നേരം 4ന് ഇന്ത്യന്‍ എംബസി യോഗ പരിശീലകന്‍ യോഗാചാര്യ സുഖ്ബീര്‍ സിംഗ്, ഇന്റര്‍നാഷണല്‍ യോഗ ക്ലബ് അധ്യക്ഷ യോഗാചാര്യ സൗമ്യ എന്നിവര്‍ നേതൃത്വം നല്‍കും. 22നു കൊവിഡാാനന്തര ആരോഗ്യ പ്രശ്‌നങ്ങളും പ്രതിവിധിയും യോഗആയുര്‍വേദ കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ വെബിനാര്‍ നടക്കും. ശ്രീവ്യാസ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബി ആര്‍ രാമകൃഷ്ണ സെമിനാര്‍ ഉത്ഘാടനം ചെയ്യും. അര്‍ബുദ വിദഗ്ദന്‍ ഡോ. മുരുഗന്‍ ആവണിയപുരം കണ്ണന്‍, ചണ്ഡീഗഡ് എയിംസിലെ ഡോ. അക്ഷയ് ആനന്ദ്, ന്യൂസിലാന്‍ഡിലെ യോഗാചാര്യ ഗുര്‍പ്രീത് സിദ്ധു എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top