രണ്ടു പതിറ്റാണ്ടിലേറെയായി ലക്ഷ്വറി കാര്‍പെറ്റ് മേഖലയില്‍ സൗദിയിലെ ഏക മലയാളി സാന്നിധ്യം അബ്ദുല്‍ അസീസ് മുഹമദ് അട്കയുടെ വിയോഗം അപ്രതീക്ഷിതമാണ്. റിയാദിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. അതുകൊണ്ടുതന്നെ വിയോഗം കെഎംസിസി പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും വിശ്വസിക്കാനായില്ല. റിയാദ് കെഎംസിസി കാസറഗോഡ് ജില്ലാ കമ്മറ്റി ചെയര്‍മാന്‍ ആണ്.

തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ കൈകൊണ്ടു നെയ്‌തെടുക്കുന്ന പരവതാനികള്‍ സൗദിയിലെ രാജകൊട്ടാരങ്ങളില്‍ വരെ അബ്ദുല്‍ അസീസ് മുഹമദ് അ്െക വിതരണം ചെയ്തിരുന്നു. സൗദി അരാംകോ, സാബിക് തുടങ്ങി രാജ്യത്തെ വന്‍കിട കമ്പനികള്‍, അമേരിക്ക, ബ്രിട്ടണ്‍ ഉള്‍പ്പെടെയുളള നയതന്ത്ര കാര്യാലയങ്ങള്‍, രാജ കുടുംബാംഗങ്ങളുടെ കൊട്ടാരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം അബ്ദുല്‍ അസീസും പത്‌നി മശ്ഹൂദാ ബീഗവും നേതൃത്വം നല്‍കുന്ന പരവതാനി ബിസിനസ് ഇടംനേടിയിട്ടുണ്ട്.

ലോക വിപണിയിലെ പരതവതാനികളും അതിന്റെ നിര്‍മാണ രീതിയും പഠിച്ചത് ഇറാനികളില്‍ നിന്നാണ്. അവരോടൊപ്പം കാര്‍പെറ്റ് മേഖലയില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തു. കാര്‍പെറ്റ് ഡോക്ടര്‍ എന്ന അപരനാമവും അബ്ദുല്‍ അസീസിന് ലഭിച്ചു. പരമ്പരാഗതമായി കാസര്‍കോട് അദിനഡ്കയിലെ വ്യാപാര കുടുംബാംഗമാണ് അബ്ദുല്‍ അസീസ്. അങ്ങനെയാണ് ജോലി ഉപേക്ഷിച്ച് പരവതാനി ബിസിനസിലേക്ക് തിരിഞ്ഞത്. 16 വര്‍ഷമായി പത്‌നി മശ്ഹൂദാ ബീഗവും ബിസിനസില്‍ ഒപ്പമുണ്ട്. ബികോം ബിരുദവും കമ്പ്യൂട്ടറില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്‌ളോമയുമുളള അവര്‍ ഫിനാന്‍ഷ്യല്‍ മാനേജരായും എക്‌സിക്യൂട്ടീവ് സെക്രട്ടറിയായും മുഴുവന്‍ സമയവും ബിസിനസ് കാര്യങ്ങളില്‍ അബ്ദുല്‍ അസീസിനൊപ്പമുണ്ട്.

കാര്‍പെറ്റ് ഷോറൂമുകളുടെ എംഡി, സൗദിയിലെ വിവിധ പ്രവിശ്യകളിലെ 27 ലക്ഷ്വറി കോംപൗണ്ടുകളിലും സൗദി എയര്‍ലൈന്‍സ്, ഫ്‌ളൈനാസ് കോംപൗണ്ടുകളിലും പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല, ആന്റിക്രാഫ്റ്റ്, ഗിഫ്റ്റ് സ്‌റ്റോറുകള്‍, ലൗണ്‍ട്രികള്‍, റസ്റ്ററന്റുകള്‍ എന്നിവക്ക് നേതൃത്വം നല്‍കുന്ന ആലിയ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിംഗ് ഗ്രൂപ്പ് സിഇഒ എന്നീ പദവികളും വഹിക്കുന്നു. ഇതിനു പുറമെ മനാമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അദിനട്ക-ബഹ്‌റൈനി പാര്‍ട്‌നര്‍ഷിപ് കമ്പനിയുടെ സിഎംഡിയുമാണ്. ജന്മനാടിനോടുളള സ്‌നേഹമാണ് അദിനട്ക എന്ന നാമം കമ്പനിക്ക് നല്‍കാന്‍ പ്രചോദനമായത്.

ബഹ്‌റൈന്‍, സൗദി അറേബ്യ, കേരളം, മംഗലാപുരം എന്നിവിടങ്ങളിലാണ് ബിസിനസ് സംരംഭങ്ങള്‍. റിയല്‍ എസ്‌റ്റേറ്റ്, ഷോപിംഗ് സെന്റര്‍, റിസോര്‍ട്, റസ്റ്ററന്റ്, സൂപ്പര്‍മാര്‍ക്കറ്റ് എന്നീ രംഗങ്ങളിലാണ് പ്രധാനമായും അബ്ദുല്‍ അസീസിന്റെയും മശ്ഹൂദാ ബീഗത്തിന്റെയും പ്രവര്‍ത്തന മേഖല.

സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്ത് ഇരുവരും സജീവമാണ്. ബിസിനസിന്റെ ഒരുവിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെച്ചാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ഇതിനായി പിതാവ് മര്‍ഹൂം മഹ്മൂദ് സൂഫി ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് വിവിധ പദ്ധതികള്‍ നടപ്പിലാക്കിവരുന്നു. അബ്ദുല്‍ അസീസ് ട്രസ്റ്റ് ചെയര്‍മാനും മശ്ഹൂദാ ബീഗം മാനേജിംഗ് ട്രസ്റ്റിയുമാണ്. മാതാവ് ബീഫാതിമ. ഏക മകള്‍ ആലിയ ഫാതിമ.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






