
റിയാദ്: കേരള സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളെക്കെതിരെയുള്ള വിധിയെഴുത്താവും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം. രാഷ്ട്രീയ പോരാട്ടത്തിന് പകരം തൃക്കാക്കരയില്‍ ജാതീയത ഉയര്‍ത്തി വിജയിക്കാമെന്ന കണക്ക് കൂട്ടലിലാണ് പിണറായിയും കൂട്ടരും. സി.പി.എം നേതാക്കള്‍ക്ക് പോലുമറിയാത്ത, പാര്‍ട്ടിക്കാരനല്ലാത്ത ഒരാളെ കൊണ്ട് വന്നത് ഇതിന്റെ ഭാഗമാണ്.

കേരളത്തെ മറ്റൊരു ശ്രീലങ്കയാക്കി മാറ്റുന്നതിനുള്ള ശ്രമമാണ് കെ റെയില്‍ പദ്ധതി. പാവപ്പെട്ട ലക്ഷക്കണക്കിനാളുകള്‍ക്ക് കിടപ്പാടം നടഷ്ടപ്പെടും. ഒന്നര ലക്ഷം കോടിയുടെ കടബാധ്യത കേരള ജനതയോടുള്ള വെല്ലുവിളിയാണ്. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക നേരിടുമ്പോഴാണ് ജനങ്ങളുടെ പ്രതിഷേധത്തെ അവഗണിച്ചുള്ള നീക്കം. ഇതില്‍ ദുരൂഹതയുണ്ട്. വഖഫ് നിയമത്തിന്റെ മറവില്‍ സര്‍ക്കാര്‍ കീഴ്‌വഴക്കങ്ങള്‍ ലംഘിക്കുകയാണ്. നിയമം പിന്‍വലിക്കുന്നത് വരെ ലീഗ് സമര രംഗത്തുണ്ടാവും. മുസ്ലിം വിരുദ്ധത മുഖമുദ്രയാക്കിയ സി.പി.എം സ്‌കോളര്‍ഷിപ്പ് അടക്കം ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ വഴിമാറ്റുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി അസീസിയ നെസ്‌റ്റോ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ലീഡേര്‍സ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രസിഡണ്ട് സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു.

ട്രൈനറും വാഗ്മിയുമായ ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. മുസ്ലീം ലീഗ് മലപ്പുറം ജില്ലാ ട്രഷറര്‍ അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, ഓ.ഐ.സി.സി ജനറല്‍ സെകട്ടറി അബ്ദുല്ല വല്ലാഞ്ചിറ, എസ്.ഐ.സി ഭാരവാഹി ഷാഫി ദാരിമി, അഫ്‌സല്‍ ചെമ്മാട് കെ.എം.സി.സി നേതാക്കളായ അഷ് റഫ് വേങ്ങാട്ട്, വി.കെ മുഹമ്മദ്, അഷ് റഫ് തങ്ങള്‍ ചെട്ടിപ്പടി, ജലീല്‍ തിരൂര്‍, മുജീബ് ഉപ്പട, ഷാഹിദ് മാസ്റ്റര്‍, കെ.ടി അബൂബക്കര്‍, അബ്ദുസലാം തൃക്കരിപ്പൂര്‍, ഷുഹൈബ് പനങ്ങാങ്ങര, ഉസ്മാനലി പാലത്തിങ്ങല്‍, അഡ്വ. ാഅനീര്‍ ബാബു, സിദ്ദീഖ് തുവ്വൂര്‍, വനിതാ കെ.എം.സി.സി നേതാക്കളായ റഹ്മത്ത് അഷ്‌റഫ്, ജസീല മൂസ പ്രസംഗിച്ചു.

ബാവ താനൂര്‍ ആമുഖ പ്രഭാഷണം നടത്തി. അബ്ദുല്‍ മജീദ് പയ്യന്നൂര്‍, എ.യു..സിദ്ദീഖ്, സഫീര്‍ തിരൂര്‍, അലി വയനാട്, ഷംസു പെരുമ്പട്ട, മാമുക്കോയ ഒറ്റപ്പാലം, കുഞ്ഞിപ്പ തവനൂര്‍, സുഹൈല്‍ കൊടുവള്ളി, ജാബിര്‍ വാഴമ്പുറം, ഷഫീഖ് കൂടാളി, അബ്ദുല്‍ ഖാദര്‍ വെന്മനാട്, കുഞ്ഞോയി കോടമ്പുഴ, ഉമ്മര്‍ അമാനത്ത്, മുനീര്‍ മക്കാനി, നൗഫല്‍ താനൂര്‍, ഗഫൂര്‍ കൂട്ടായി തുടങ്ങി വിവിധ ഘടകങ്ങളുടെ ഭാരവാഹികള്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന അബ്ദുസലാം പടന്നക്ക് സെന്‍ട്രല്‍ കമ്മിറ്റിയുടെ ഉപഹാരം പി.എം.എ സലാം സമ്മാനിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി കബീര്‍ വൈലത്തൂര്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് അബ്ദുറഹ് മാന്‍ ഫറോക്ക് നന്ദിയു പറഞ്ഞു. അബ്ദുല്‍ ജലീല്‍ ആലുവ ഖിറാഅത്ത് നടത്തി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






