Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

മൂഴിക്കല്‍ കോയക്ക് കെഎംസിസി യാത്രയപ്പ്

റിയാദ്: മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ മൂഴിക്കല്‍ കോയ എന്നറിയപ്പെടുന്ന അഹമ്മദ് കോയ പൊന്‍മണ്ണിലിന് റിയാദ് കെ എം സി സി കോഴിക്കോട് സിറ്റി കമ്മിറ്റി യാത്രയപ്പ് നല്‍കി. ടീമാ ബിസ്‌കറ്റ് കമ്പനി ജീവനക്കാരനും കോഴിക്കോട് സിറ്റി കെ എം സി സി ജനറല്‍ സെക്രട്ടറിയുമായിരുന്നു.

കെ എം സി സി ന്യൂ സനാഇയ്യ ഏരിയ ഭാരവാഹി, കോഴിക്കോട് ജില്ല പ്രവര്‍ത്തക സമിതി അംഗം,കലാകായിക-ജീവകാരുണ്യ സംഘാടകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അഹമ്മദ് കോയ റിയാദ് കെ എം സി സി കോഴിക്കോട് സിറ്റി കമ്മിറ്റി സ്ഥാപകരില്‍ പ്രമുഖനാണ്.

അപ്പോളോ ഡിമോറ ഹോട്ടലില്‍ നടന്ന യാത്രയപ്പ് ചടങ്ങില്‍ സിറ്റി കെ എം സി സി പ്രസിഡന്റ് ഹനാന്‍ ബിന്‍ ഫൈസല്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ നാസര്‍ മാങ്കാവ് ഉദ്ഘാടനം ചെയ്തു. സീനിയര്‍ കെ എം സി സി നേതാവ് ഷെരീഫ് പയ്യാനക്കല്‍ ഉപഹാരം സമര്‍പ്പിച്ചു. ഷൗക്കത്ത് പന്നിയങ്കര, ഉമ്മര്‍ മീഞ്ചന്ത, എം വി ഹാരിസ്, എസ് വി അര്‍ശുല്‍ അഹമ്മദ് പങ്കെടുത്തു.
ജനറല്‍ സെക്രട്ടറി എം എം റംസി സ്വാഗതവും എസ് കെ വി അന്‍വര്‍ നന്ദിയും പറഞ്ഞു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top