
റിയാദ്: രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടൊപ്പം കല, സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലുമൊക്കെ വ്യക്തി മുദ്ര പതിപ്പിച്ച അസാമാന്യ പ്രതിഭയാണ് ജെ. കാര്‍ത്തികേയനെന്ന് ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ഓണ്‍ലൈനില്‍ നടന്ന യോഗം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശബരിനാഥ് എം എല്‍. എ ഉദ്ഘാടനം ചെയ്തു.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള അദ്യക്ഷത വഹിച്ചു. മുഹമ്മദലി മണ്ണാര്‍കാട്, അബ്ദുല്ല വല്ലാഞ്ചിറ, റസാഖ് പൂക്കോട്ടുംപാടം, സജി കായംകുളം, സലിം കളക്കര, യഹിയ കൊടുങ്ങലൂര്‍, ഷംനാദ് കരുനാഗപ്പള്ളി, സാമുവേല്‍ റാന്നി, നിഷാദ് ആലംകോട്, ബാലു കൊല്ലം, സുഗതന്‍ നൂറനാട്, കെ.കെ. തോമസ്, ബഷീര്‍ കോട്ടയം, ശുകൂര്‍ ആലുവ, ശങ്കര്‍, അമീര്‍ പട്ടണത്ത്, അബ്ദുല്‍ കരീം കൊടുവള്ളി, ജലീല്‍ കണ്ണൂര്‍, തങ്കച്ചന്‍ വര്‍ഗീസ്, യോഹന്നാന്‍ കൊല്ലം, ജയന്‍ മാവില റഫീഖ് പട്ടാമ്പി, രാജു തൃശൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നവാസ് വെള്ളിമാട്കുന്ന് സ്വാഗതവും രഘുനാഥ് പറശിനി കടവ് നന്ദിയും പറഞ്ഞു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
