
റിയാദ്: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി കേരള സര്‍ക്കാരിനെതിരെ നുണക്കഥകള്‍ പ്രചരിപ്പിക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് നവോദയ സാംസ്‌കാരിക വേദി. തെരഞ്ഞെടുപ്പില്‍ ജനം ഇതിനു ശക്തമായ മറുപടി നല്‍കും. കെട്ടിച്ചമച്ച കഥകളും വിവാദങ്ങളും സൃഷ്ടിച്ചു സര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ഒഴിവാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ ശ്രമിക്കുന്നത്.

എന്‍ ഡി എ മുന്നണിയിലെ ഘടകകക്ഷികളെപോലെ നെറികെട്ട രാഷ്ട്രീയമാണ് കസ്റ്റംസും ഇ ഡി യും മാസങ്ങളായി നടത്തിവരുന്നത്. അന്വേഷിക്കുന്ന കേസുകളില്‍ ലക്ഷ്യബോധം നഷ്ടപ്പെട്ട ഏജന്‍സികള്‍ ബി ജെ പി, ആര്‍ എസ് എസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് പ്രവര്‍ത്തിക്കുന്നത്. കുറ്റാരോപിതയായ ഒരു വനിതയുടെ മൊഴി എന്ന പേരില്‍ മാധ്യമങ്ങളിലൂടെ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് ഏജന്‍സികള്‍ ശ്രമിക്കുന്നത്. മാസങ്ങള്‍ അന്വേഷിച്ചിട്ടും ഒരു തെളിവും കണ്ടെത്താനാകാതെ ഏജന്‍സികല്‍ ഇരുട്ടില്‍ തപ്പുകയാണ്. സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ ഇതുവരെ വിവിധ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. അവരുടെ പരാജയം മറച്ചു വയ്ക്കുന്നതിനും ബി ജെ പിയുടെ താല്പര്യം പരിഗണച്ചുമാണ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. ഏജന്‍സികളുടെ ഇത്തരം രാഷ്ട്രീയം പൊതുജനം തിരിച്ചറിഞ്ഞതിന്റെ ഫലമായാണ് തദ്ദേശ ഭരണസമിതി തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിയുടെ ഉജ്ജ്വലവിജയം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ പരാജയമാണ് ബി ജെ പിയെയും യു ഡി എഫിനേയും കാത്തിരിക്കുന്നത്. നുണക്കഥകള്‍ തിരിച്ചറിയാനുള്ള പ്രബുദ്ധത കേരള ജനതക്കുണ്ട്. എന്നാല്‍ ഇത്തരം കുത്സിത നീക്കങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കും. അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ന്നുവരണമെും റിയാദ് നവോദയ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
