
റിയാദ്: പ്രവാസി സാംസ്‌ക്കാരിക വേദി റിയാദ് ഈസ്റ്റ മേഖല വനിതാ ദിനത്തില്‍ സ്ത്രീ നേതൃത്വം കാലഘട്ടത്തിന്റെ ആവശ്യകത എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. പ്രസിഡണ്ട് അഡ്വ. റെജി ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ വെല്ലുവിളികള്‍ ഏറ്റെടുക്കണമെന്നും സാമൂഹിക പുരോഗതിക്കനിവാര്യമായും സ്ത്രീ സമൂഹം നേതൃതലങ്ങളിലേക്ക് എത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

സ്ത്രീകളുടെ ഉന്നമനം സംരംഭങ്ങളിലൂടെ എന്ന വിഷയത്തില്‍ സംസാരിച്ച നാഷണല്‍ റൂറല്‍ ലൈവ്‌ലിഹുഡ് മിഷ(എന്‍ആര്‍എല്‍എം)ന്റെ് ഷംല ഷുക്കൂര്‍ സ്ത്രീ ശാക്തീകരണവും സാമൂഹിക വളര്‍ച്ചയും സംരംഭകത്വത്തിലൂടെ എങ്ങനെ സാധ്യമാക്കാം എന്ന് വിശദീകരിച്ചു. ആതുരശുശ്രൂഷ രംഗത്ത് സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന ഹെഡ് നഴ്‌സുമാരായ നിഷ, ഷെമീന നൗഷാദ് എന്നിവര്‍ കോവിഡ് പശ്ചാത്തലത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചു. കുടുംബത്തിലെ സ്ത്രീ എന്ന വിഷം സിജി സെക്രട്ടറി ഷഫ്‌ന നിഷാനും ജോലിയിടങ്ങളിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച് എഞ്ചിനീയര്‍ ഷഹ്നാസ് സാഹിലും സംസാരിച്ചു.
മേഖല പ്രതിനിധികളായ രഹന, ഷജിന നസീര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കവയിത്രി സുഗതകുമാരി ടീച്ചറുടെ കവിതയിലൂടെ അമ്മു പ്രസാദ് ഏവരെയും ടീച്ചറുടെ ഓര്‍മ്മകളിലേക്ക് കൊണ്ടു പോയി. വനിതാ ദിനത്തെ ആസ്പദമാക്കി ക്വിസ് പ്രോഗ്രാം നടത്തി. പ്രവാസി പ്രതിനിധി ഷെഫിന സിദ്ധിഖ് ഉപസംഹരിച്ചു. ജസീറ അജ്മല്‍ സ്വാഗതവും കൗലത്ത് നന്ദിയും പറഞ്ഞു..
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
